Section

malabari-logo-mobile

രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സിനെ തോല്‍പിച്ചു

HIGHLIGHTS : വിശാഖപട്ടണം: ഐ പി എല്‍ എട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും ജയം. വിശാഖപട്ടണത്ത് സണ്‍റൈസേഴ്‌സ്

rahaneവിശാഖപട്ടണം: ഐ പി എല്‍ എട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും ജയം. വിശാഖപട്ടണത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് അവര്‍ തോല്‍പിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ച്ചയായ നാലാമത്തെ വിജയമാണിത്. വിജയത്തോടെ എട്ട് പോയിന്റുകളുമായി രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ ആറു വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. അവസാന പന്തിലായിരുന്നു രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ചിന് 127 റണ്‍സെടുത്തു. രാജസ്ഥാന്‍ റോയല്‍സ് കൃത്യം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം മറികടന്നു.

sameeksha-malabarinews

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 10 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ സഞ്ജു സാംസണ് ക്യാച്ച് നല്കി പുറത്തായി. 14 പന്തില്‍ 21 റണ്‍സെടുത്ത വാര്‍ണര്‍ റണ്ണൗട്ടായതിന് തൊട്ടുപിന്നാലെ കെ എല്‍ രാഹുലും പുറത്തായി. നമന്‍ ഓജയും (25) ഇയോന്‍ മോര്‍ഗനും (27) ചേര്‍ന്നാണ് അവരെ 100 കടത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി മലയാളി താരം സഞ്ജു സാംസണും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സഞ്ജു 26 റണ്‍സും രഹാനെ 62 റണ്‍സും എടുത്തു. രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!