Section

malabari-logo-mobile

ഐപിഎല്‍ വാതുവെപ്പ്‌; ശ്രീശാന്ത്‌ കോഴവാങ്ങിയതിന്‌ തെളിവുണ്ടോ;കോടതി

HIGHLIGHTS : ദില്ലി: ഐപിഎല്‍ വാതുവെപ്പ്‌ കേസില്‍ ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന്‌ ഡല്‍ഹിയിലെ പ്രത്യേക വിചാരണ കോടതി. എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ ശ്രീശാ...

S-Sreesanthദില്ലി: ഐപിഎല്‍ വാതുവെപ്പ്‌ കേസില്‍ ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന്‌ ഡല്‍ഹിയിലെ പ്രത്യേക വിചാരണ കോടതി. എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ ശ്രീശാന്തിനെ അറസ്‌റ്റു ചെയ്‌തതെന്ന്‌ കോടതി വിചാരണയ്‌ക്കിടെ ആരാഞ്ഞു. ഇടനിലക്കാരനും ബിജു ജനാര്‍ദ്ദനും തമ്മിലാണ്‌ ടെലിഫോണ്‍ സംഭാഷണം നടന്നത്‌. അതെസമയം ഈ പണം ശ്രീശാന്തിന്‌ ലഭിച്ചതിന്‌ വ്യക്തമായ തെളിവുകള്‍ ഒന്നുമില്ലെന്നിരിക്കെ ശ്രീശാന്തിനെ അറസ്റ്റ്‌ ചെയ്‌തത്‌്‌ എന്തിനാണെന്നും കോടതി ചോദിച്ചു.

ഐപിഎല്‍ വാതുവെപ്പ്‌ കേസില്‍ 29 ാം പ്രതിയാണ്‌ ശ്രീശാന്ത്‌. അജിത്‌ ചാന്ദിലയാണ്‌ ഒന്നാം പ്രതി. ശ്രീശാന്തിനെതിരെ ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക്‌ പുറമെ മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തി. ശ്രീശാന്തിന്റെ ഫോണ്‍ സംഭാഷണം, സിസ ടിവി ദൃശ്യങ്ങള്‍ എന്നിവയും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു. വാതുവെപ്പില്‍ ദാവൂദ്‌ ഇബ്രാഹിമിന്‌ പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

sameeksha-malabarinews

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത്‌ നിരപരാധിയാണെന്ന്‌ വിന്ദുധാരാ സിംഗ്‌ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!