ഐപിഎല്‍ വാതുവെപ്പ്‌ കേസ്‌;ഗുരുനാഥ്‌ മെയ്യപ്പന്‌ ആജീവനാന്തവും, രാജ്‌ കുന്ദ്രയക്ക്‌ 5 വര്‍ഷവും വിലക്ക്‌

292107-kundra-guru-141114-ra1ദില്ലി: ഐപിഎല്‍ വാതുവെയ്‌പ്പ്‌ കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ ടീം ഉടമ ഗുരുനാഥ്‌ മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ്‌ ടീം ഉടമ രാജ്‌ കുന്ദ്രയും കുറ്റക്കാരാണെന്ന്‌ ജസ്‌റ്റിസ്‌ ആര്‍ എസ്‌ ലോധ കമ്മിറ്റി കണ്ടെത്തി. മെയപ്പന്‌ ക്രിക്കറ്റ്‌ ഇടപാടുകളില്‍ നിന്ന്‌ ആജീവനാന്ത വിലക്കും രാജ്‌കുന്ദ്രക്ക്‌ ക്രിക്കറ്റുമായും ബിസിസിഐയുമായും ബന്ധപ്പെട്ട ഇടപാടുകളില്‍ നിന്ന്‌ അഞ്ചുവര്‍ഷം വിലക്കും ഏര്‍പ്പെടുത്തി. ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട്‌ വര്‍ഷത്തേക്ക്‌ വിലക്കേര്‍പ്പെടുത്തി.

ബിസിസിഐയുടെ പ്രതിച്ഛായതകര്‍ക്കുന്നതായിരുന്നു മെയ്യപ്പന്‍ ചെയ്‌ത തെറ്റെന്ന്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്‌ കുന്ദ്ര ബിസിസിഐയുടെയും ക്രിക്കറ്റ്‌ കളിയുടേയും വിശ്വാസ്യത നശിപ്പിച്ചെന്നും കുന്ദ്രയില്‍ പെരുമാറ്റ ദൂഷ്യം കണ്ടെത്തിയതായും ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ നിയമാനുസൃതമായ നടപടികളുണ്ടാകുമെന്നും ജസ്റ്റിസ്‌ ആര്‍ എല്‍ ലോധ പറഞ്ഞു.