Section

malabari-logo-mobile

ഐ.പി.എല്‍ ഒത്തുകളി പുതിയ സംഘം അന്വേഷിക്കും

HIGHLIGHTS : ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഐ.പി.എല്‍ ഒത്തുകളി കേസ് ഇനി പുതിയ അന്വേഷണസംഘത്തിന് കീഴില്‍. സുപ്രീംകോടതിയാണ് കേസന്വേഷണത്തിനായി

images (1)ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഐ.പി.എല്‍ ഒത്തുകളി കേസ് ഇനി പുതിയ അന്വേഷണസംഘത്തിന് കീഴില്‍. സുപ്രീംകോടതിയാണ് കേസന്വേഷണത്തിനായി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. സി.ബി.ഐ അഴിമതി വിരുദ്ധ സമിതിയുടെ തലവന്‍ എസ്.പി.വിവേക് പ്രിയദര്‍ശി തലവനായുള്ള സമിതിയാകും കോഴക്കേസിന്റെ അന്വേഷണം നടത്തുക.

2ജി സ്‌പെക്ട്രം അഴിമതി കേസ് കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാണ് ഇപ്പോള്‍ എസ് പി വിവേക് പ്രിയദര്‍ശി. അന്വേഷണ സംഘത്തില്‍ ആരൊക്കെ വേണം എന്ന കാര്യം തീരുമാനിക്കുന്നത് തലവനായിരിക്കും. ഒത്തുകളിയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ തീരുമാനിക്കാന്‍ സുപ്രീംകോടതി മൂന്നംഗ സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു.

sameeksha-malabarinews

ഐ.പി.എല്‍ ക്രിക്കറ്റിന്റെ 2013 സീസണിടെയാണ് ഒത്തുകളിക്കേസ് പുറത്തുവന്നത്. കോഴക്കളിയില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് അടക്കം നാല് രാജസ്ഥാന്‍ റോയല്‍സ് കളിക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ബി സി സി ഐ നിയോഗിച്ച അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശ്രീശാന്തിനെ ആജീവനാന്തം വിലക്കുകയും ചെയ്തു. കേസ് സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായതോടെ തനിക്ക് നീതി കിട്ടും എന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!