Section

malabari-logo-mobile

ഐ പി എല്‍ വാതുവെപ്പ്‌ കേസ്‌ വിധി ഇന്ന്‌

HIGHLIGHTS : ദില്ലി: ഐ പി എല്‍ വാതുവെപ്പ്‌ കേസില്‍ ദില്ലി കോടതി വിധി ഇന്ന്‌. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ നിയമമായ മക്കോക്ക നിലനില്‍ക്കുമോ എന്നതാണ്‌ ഇന്നത്തെ ...

sreesanth-protestദില്ലി: ഐ പി എല്‍ വാതുവെപ്പ്‌ കേസില്‍ ദില്ലി കോടതി വിധി ഇന്ന്‌. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ നിയമമായ മക്കോക്ക നിലനില്‍ക്കുമോ എന്നതാണ്‌ ഇന്നത്തെ വിധി. മൊക്കോക്ക തള്ളിയാല്‍ താരതമ്യേന ഗൗരവം കുറഞ്ഞ കേസായി ഐപിഎല്‍ വാതുവെപ്പ്‌ കേസ്‌ മാറും. രണ്ട്‌ മണിക്കാണ്‌ വിധി പ്രസ്‌താവിക്കുക. കുറ്റം ചുമത്തുന്ന കേസുകളില്‍ രണ്ടാമത്തേതായാണ്‌ ശ്രീശാന്ത്‌ കേസ്‌ കോടതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

മൊക്കോക്ക നിലനില്‍ക്കില്ലെന്ന്‌ വിധിച്ചാല്‍ കേസ്‌ റദ്ദാവുകയോ സിവില്‍കേസായി മാറുകയോ ചെയ്യും. മൊക്കോക്ക നിലനില്‍ക്കുമെന്ന്‌ കോടതി കണ്ടെത്തിയാല്‍ മൊക്കോക്കയിലെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ചുമത്തി ഇതേ കോടതിയില്‍ വാദം തുടരും. അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി നീന ബന്‍സാലാണ്‌ കേസില്‍വിധി പറയുക.

sameeksha-malabarinews

കേസില്‍ അധോലോക ബന്ധമുണ്ടെന്നും ദാവൂദ്‌ ഇബ്രാഹിം അടക്കമിള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു ചൂണ്ടി കാട്ടിയാണ്‌ ഡല്‍ഹി പോലീസ്‌ മക്കോക്ക നിയമം ചുമത്തിയത്‌. എന്നാല്‍ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തെളിവുണ്ടോയെന്ന്‌ വിചാരണക്കിടെ കോടതി ആരാഞ്ഞിരുന്നു.

2013 മെയ്‌ 9 മൊഹാലിയില്‍ കിങ്‌സ്‌ ഇലവന്‍ പഞ്ചാബുമായി രാജസ്ഥാന്‍ റോയല്‍ തമ്മില്‍ നടന്ന മല്‍സരത്തില്‍ വാതുവെപ്പുകാരില്‍ നിന്ന്‌ പണം വാങ്ങിയെന്നാണ്‌ ശ്രീശാന്തിനെതിരായ കേസ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!