Section

malabari-logo-mobile

ഐഫോണ്‍6 മൂന്ന് ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് 10 മില്ല്യണ്‍ ഫോണുകള്‍

HIGHLIGHTS : ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍6 മൂന്ന് ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് 10 മില്ല്യണ്‍ പീസുകള്‍.

8917-326-mockup-140410-lആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍6 മൂന്ന് ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് 10 മില്ല്യണ്‍ പീസുകള്‍. 10 രാജ്യങ്ങളിലായാണ് ഐഫോണ്‍ 6 ഉം, ഐഫോണ്‍ 6+ ഉം മോഡലുകള്‍ ലോഞ്ച് ചെയ്തത്. ആദ്യദിവസത്തില്‍ മുന്‍കൂറായി ബുക്ക് ചെയ്ത 4 മില്ല്യണ്‍ ഫോണുകള്‍ വില്‍പ്പന നടത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇത് 10 മില്ല്യണ് പുറത്തെത്തി. ആപ്പിള്‍ ഐഫോണുകളുടെ വില്‍പ്പനയില്‍ ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും ഐഫോണ്‍ 6 തകര്‍ത്തിരിക്കുകയാണ്. സെപ്റ്റംബര്‍ 19 നാണ് ഈ മോഡല്‍ ലോഞ്ച് ചെയ്തത്.

ഈ ആഴ്ചയില്‍ ചൈനയില്‍ കൂടി ഐഫോണ്‍ 6 ലോഞ്ച് ചെയ്യുന്നതോടെ വില്‍പ്പനയുടെ റെക്കോര്‍ഡ് ഇനിയും കുതിച്ചുയരാനാണ് സാധ്യത.

sameeksha-malabarinews

ആപ്പിള്‍ ഇതുവരെ ഇറക്കിയതില്‍ ഏറ്റവും സ്ലിമ്മായ മോഡലാണിത്. 6.8 എം എം ഉം, 7.1 എം എം ഉം ആണ് ഐഫോണ്‍ 6 ന്റേയും, 6+ ന്റേയും കനം. ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഐഫോണ്‍ 6 ന് ഒന്നരലക്ഷത്തോളം രൂപ വില വരുന്നുണ്ട്. നേരത്തെ ഇന്ത്യയില്‍ ഒക്‌ടോബര്‍ മാസത്തില്‍ ഈ മോഡല്‍ ഇറങ്ങുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നെങ്കിലും ഇത് നവംബറിലേക്ക് നീളുമെന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!