ഐ വി തെറാപ്പി യൂനിറ്റ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി

ദോഹ: അത്യാധുനിക സജ്ജീകരങ്ങളോടെ ഇന്‍ട്രാവെനസ് തെറാപ്പി യൂനിറ്റ് (ഐ വി തെറാപ്പി യൂനിറ്റ്) ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കൂടുതല്‍ സൗകര്യവുമുള്ള സ്ഥലത്തേക്ക് ഐ വി തെറാപ്പി യൂനിറ്റ് മാറ്റിയതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
പുതിയ യൂനിറ്റില്‍ രോഗികള്‍ക്ക് പ്രയാസമില്ലാതെ കഴിയാനാവും.
കൂടാതെ, കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാനുമാവും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായാണ് ഐ വി യൂനിറ്റ് റൂം ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും നൂതനമായ ഉപകരങ്ങളാണ് ഐ വി യൂനിറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്. രോഗികള്‍ക്ക് തൃപ്തി നല്‍കും വിധത്തിലുള്ള കിടക്കയും കസേരയുമാണ് ഒരുക്കിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. അടിയന്തര കേസുകളില്‍ രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്.