ഐഒസി കൊച്ചി ഉദയംപേരൂര്‍ പ്ലാന്റില്‍ തൊഴിലാളി സമരം തുടരുന്നു

Story dated:Tuesday August 4th, 2015,11 48:am

Indian-Oil-Corporationകൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഉദയംപേരൂര്‍ ബോട്ടലിംഗ്‌ പ്ലാന്റിലെ കയറ്റിറക്ക്‌ ഹൗസ്‌ കീപ്പിങ്‌ തൊഴിലാളികളുടെ സമരം രണ്ടാം ദിവസവും തുടരുന്നു. പ്ലാന്റിലെ തൊഴിലാളി നേതാവിനെ പുറത്ത്‌ നിന്നെത്തിയ ഒരു വിഭാഗം പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇവരെ പിടികൂടണം എന്നവാശ്യമുന്നയിച്ചാണ്‌ തൊഴിലാളികള്‍ സമരം നടത്തുന്നത്‌.

തൊഴിലാളികള്‍ ഇന്നലെ മുതല്‍ സമരത്തിലായതോടെ ഇവിടെ നിന്ന്‌ 9 ജില്ലകളിലേക്കുള്ള പാചകവാതക വിതരണവും നിലച്ചിരിക്കുകയാണ്‌. ഇവിടെ നിന്ന്‌ ഏകദേശം നൂറ്റമ്പതോളം ലോഡുകളാണ്‌ പുറത്തേക്ക്‌ പോകുന്നത്‌.

അതെസമയം നേതാവിനെ മര്‍ദിച്ചവരെ പിടികൂടുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ്‌ തൊഴിലാളികള്‍.