കോണ്‍ഗ്രസ്സിന് തൊട്ടതെല്ലാം പിഴക്കുന്നു : മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നതിനെതിരെ പോസ്റ്റര്‍ പ്രളയം

കൊച്ചി : രാജ്യസഭാസീറ്റ് മാണിക്ക് നല്‍കിയ തീരുമനത്തിന് ശേഷം കോണ്‍ഗ്രസ്സില്‍ രൂപം കൊണ്ട ആഭ്യന്തരകൊടുങ്കാറ്റ് അടങ്ങുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആലോചിക്കുന്നു എന്നവാര്‍ത്ത വന്നതോടെ മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. മുല്ലപ്പള്ളിയെ പ്രസിന്റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നത് പോലെയാണന്ന് ഇന്ദിര ഭവന്റെ മുന്നില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു.

മറ്റൊരു പോസ്റ്ററില്‍ മുല്ലപ്പള്ളിയെ പ്രസിഡന്റാക്കിയാല്‍ കോണ്‍ഗ്രസ്സ് ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്കാവും മാറുക എന്നും പറയുന്നു. ഒറ്റുകാരന്‍ കള്ളന്‍ എന്നീ പ്രയോഗങ്ങളും പോസ്റ്ററിലുണ്ട്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

പ്രവര്‍ത്തകരുടെ ആവശ്യം കരുത്തുറ്റ നേതൃത്വമാണെന്നും പോസ്റ്ററില്‍ പറയുന്നു. നേരത്തെ രാജ്യ സഭാ സിറ്റ് വിവാദത്തില്‍ ഡി സി സി ഓഫീസിന് മുന്നില്‍ ശവപ്പെട്ടി വെച്ച് പ്രവര്‍ത്തകര്‍   പ്രതിഷേധിച്ചിരുന്നു.

ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ണ്ണായക രാഷ്ട്രീയ കാര്യസമിതയോഗം നടക്കും. ഉമ്മന്‍ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നില്ല.

Related Articles