ഇന്റര്‍സോണ്‍ കലോത്സവം;ഫാറൂഖ്‌ കോളേജ്‌ ജേതാക്കളായി

Interzone winners Farook College team with trophyസര്‍വകലാശാലാ കാമ്പസില്‍ സമാപിച്ച കാലിക്കറ്റ്‌ സര്‍വകലാശാലാ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ 189 പോയന്റ്‌ നേടിയ ഫാറൂഖ്‌ കോളേജ്‌ ജേതാക്കളായി. രണ്ടാം സ്ഥാനം നേടിയ കോഴിക്കോട്‌ ദേവഗിരി കോളേജിന്‌ 167 പോയന്റ്‌ ലഭിച്ചു. മൂന്നാം സ്ഥാനം 81 പോയന്റോടെ പാലക്കാട്‌ ഗവ; വിക്‌ടോറിയ കോളേജ്‌ കരസ്ഥമാക്കി.
കലാതിലകം- അനുനന്ദ, ഫാറൂഖ്‌ കോളേജ്‌. കലാപ്രതിഭ- ലിബിന്‍ നോബി, ദേവഗിരി കോളേജ്‌,ചിത്രപ്രതിഭ- ബിബിന്‍ ആന്റണി, ദേവഗിരി കോളേജ്‌
സര്‍ഗ്ഗപ്രതിഭ- മഹ്‌സൂം അഹമ്മദ്‌, ഡബ്ല്യു. എം. ഒ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌, മുട്ടില്‍, വയനാട്‌
വിജയികള്‍ക്ക്‌ പ്രൊ-വൈസ്‌ ചാന്‍സലര്‍ ഡോ.പി മോഹന്‍ ട്രോഫികള്‍ സമ്മാനിച്ചു. സിന്റിക്കേറ്റംഗങ്ങളായ ഡോ.ടി പി അഹമ്മദ്‌, അഡ്വ.പി എം നിയാസ്‌, വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡീന്‍ വല്‍സരാജന്‍ പുത്തംവീട്ടില്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഡോ സി ഡി സെബാസ്‌റ്റിയന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വി പി അഹമ്മദ്‌ സഹീര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.