ഇറ്റ്‌ഫോക്ക് 2017 ഫെബ്രുവരി 20 മുതല്‍ തൃശ്ശൂരില്‍

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംസ്‌കാരിക വകുപ്പിന് വേണ്ടി നടത്തുന്ന ഇറ്റ് ഫോക്കിന്റെ ഒന്‍പതാമത്തെ എഡിഷന്‍ ഫെബ്രുവരി 20 മുതല്‍ 28 വരെ തൃശ്ശൂരില്‍ നടക്കും. തെരുവ് നാടകാവതരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നടത്തു ഇറ്റ്‌ഫോക്കിന്റെ ക്യുറേറ്റോറിയല്‍ കമ്മറ്റിയില്‍ മൊലൊയ്ശ്രീ ഹാഷ്മി, ഡോ. അനുരാധാ കപൂര്‍, രമേഷ് വര്‍മ്മ എിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുത്. അഭിലാഷ് പിള്ളയാണ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍.
തെരുവ് അവതരണങ്ങള്‍ക്കൊപ്പം മലയാളത്തിന്റേതടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ സ്റ്റേജ് നാടകങ്ങളും ഇറ്റ്‌ഫോക്കിന്റെ ഭാഗമാകും.