Section

malabari-logo-mobile

അന്താരാഷട്ര ചലച്ചിത്രമേളയില്‍ ദേശീയ അവാര്‍ഡ് ജേതാവ് സുരഭിക്ക് അവഗണന

HIGHLIGHTS : അന്താരാഷട്ര ചലച്ചിത്രമേള സുരഭിക്ക് അവണന തിരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും പൂര്‍ണ്ണമായി

തിരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും പൂര്‍ണ്ണമായി അവഗണിച്ചതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി. അക്കാദമിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 12ന് തിരുവനന്തപുരത്ത് സുരഭിക്ക് അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന സിനിമ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.
അക്കാദമിയുടെ നിലപാടില്‍ ഏറെ വിഷമമുണ്ടെന്നും താരമുല്യമുള്ള നടിമാര്‍ക്കായിരുന്നെങ്ങില്‍ ഈ അവഗണയുണ്ടാകല്ലായിരുന്നെന്ന് സുരഭി മാധ്യമങ്ങളോട് പറഞ്ഞു. മേളയിലെ ചിത്രങ്ങള്‍ കാണാന്‍ ഒരു പാസെങ്ങിലും തനിക്ക് അനുവദിച്ച് തരണമെന്ന് സുരഭി പറഞ്ഞു

അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രവും മേളയുടെ ഒരു വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുന്നുമില്ല.

sameeksha-malabarinews

13 വര്‍ഷത്തിന് ശേഷമാണ് സുരഭിയിലൂടെ മലയാളത്തിന് മികച്ചനടക്കുള്ള പുരസ്‌ക്കാരം ലഭിക്കുന്നത്

മികച്ച നടിക്കുള്ള സംസ്ഥാനഅവാര്‍ഡ് നേടിയ രജിഷ വിജയ്ക്ക് മേളയില്‍ വലിയ പ്രാതിനിധ്യം ലഭിക്കുമ്പോള്‍ സുരഭിയെ തഴഞ്ഞത് ഏറെ ചര്‍ച്ചാവിഷയമായി കൊണ്ടിരിക്കുകയായണ്. ഇത്തരം മേളകളുടെ സംഘടകര്‍ പോലും സ്റ്റാര്‍ വാല്യുവിന് നല്‍കുന്ന അമിതപ്രാധാന്യം അത്ഭുതപ്പെടുത്തുന്നുവെന്ന് ചില ഡെലിഗേറ്റുകള്‍ പറഞ്ഞു.
മിന്നാമിനുങ്ങ് ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരം ടാഗോര്‍ തിയ്യേറ്റര്‍ പരിസരത്തായിരിക്കും പ്രദര്‍ശപ്പിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!