സ്‌ക്രൈബസ് അന്താരാഷ്ട്ര ഡോക്യുമെന്ററി & ഹൃസ്വ ചലച്ചിത്രോത്സവം

scribedds മലപ്പുറം: കേരള ശാസ്ത്രസാഹിതിയ പരിഷത്ത് മലപ്പുറം യുവസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് സ്‌ക്രൈബസ് അന്താരാഷ്ട്ര ഡോക്യുമെന്ററി & ഹൃസ്വ ചലച്ചിത്രോത്സവം 2015 നവംബറില്‍ മലപ്പുറത്ത് വെച്ച് നടക്കും. സമകാലിക ഇന്ത്യ – കാഴ്ചയും കാഴ്ച്ചപ്പാടും മുഖ്യ വിഷയത്തില്‍ ഉള്ള ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളുമാണ്  രണ്ടു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.. ചലച്ചിത്രമേളയുടെ അനുബന്ധപരിപാടിയായി മലപ്പുറം ജില്ലയിലെ ജില്ലയിലുടനീളം സെപ്റ്റംബര്‍ – ഒക്ടോബര്‍ നൂറ് കേന്ദ്രങ്ങളില്‍ ഗ്രാമീണ ചലച്ചിത്ര സംവാദം എന്ന പേരില്‍ പ്രാദേശികമായി ചലച്ചിത്ര സായാഹ്നങ്ങള്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്നു. പരിപാടിയുമായി സഹകരിക്കാന്‍ താത്പര്യമുള്ള വായനശാലകള്‍, യുവജന പ്രസ്ഥാനങ്ങള്‍,അയല്‍ക്കൂട്ടങ്ങള്‍ ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ ബന്ധപ്പെടുക : Sreerag Pn ശ്രീരാഗ് 9633606920

.