Section

malabari-logo-mobile

ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം തുടങ്ങി

HIGHLIGHTS : ദോഹ: അറബ് ലോകത്തെ ശ്രദ്ധേയമായ ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ഒഴിവുദിനമായ ഇന്നലെ സന്ദര്‍ശക ബാഹുല്യത്താല്‍ ശ്രദ്ധേയമായി. ദോഹ ഇന്‍റര്‍നാഷനല്‍ എക്...

bookfest_qtrദോഹ: അറബ് ലോകത്തെ ശ്രദ്ധേയമായ ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ഒഴിവുദിനമായ ഇന്നലെ സന്ദര്‍ശക ബാഹുല്യത്താല്‍ ശ്രദ്ധേയമായി. ദോഹ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മേളയില്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ അക്ഷരസ്നേഹികള്‍ ഒഴുകിയത്തെുന്ന കാഴ്ചയായിരുന്നു ഇന്നലെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി സന്ദര്‍ശകര്‍ വര്‍ധിച്ചതായി വിവിധ സ്റ്റാളുകളിലുള്ളവര്‍ പറഞ്ഞു. പുസ്തകോല്‍സവത്തില്‍ ആദ്യമായി മലയാള സാന്നിധ്യം വിളിച്ചറിയിച്ച് കോഴിക്കോട് ഇസ്ലാമിക് പബ്ളിഷിങ് ഹൗസും ക്രസന്‍റ് പബ്ളിക്കേഷനും രംഗത്തുണ്ട്. സ്റ്റാള്‍ നമ്പര്‍ 29ല്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് പബ്ളിഷിങ് ഹൗസില്‍ എല്ലാ പുസ്തകങ്ങളും 20ശതമാനം വിലക്കുറവില്‍ ലഭ്യമാണ്. കൂടാതെ കുട്ടികളെ ആകര്‍ഷിക്കുന്ന ബാലസാഹിത്യങ്ങളും പ്രുത്യക വിലക്കുറവില്‍ സ്റ്റാളില്‍ ലഭ്യമാക്കിയിട്ടുണ്ട്. 3000 രൂപ മുഖവിലയുള്ള ആറു വാള്യം തഫ്ഹീമുല്‍ ഖുര്‍ആന്‍ 140 റിയാല്‍ അടച്ചാല്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള സംവിധാനവും സ്റ്റാളില്‍ ഏര്‍പ്പെടുത്തയതായി സംഘാടകര്‍ അറിയിച്ചു. മലയാള സാഹിത്യത്തിലെ കനപ്പെട്ട പുസ്തകങ്ങളടങ്ങിയ ഡി.സി ബുക്സിന്‍െറ വിപുലമായ ശേഖരമാണ് ക്രസന്‍റ് ബുക് ഷോപ്പിലുള്ളത്.
പുസ്തക പ്രേമികളെ വിസ്മയിപ്പിക്കുന്ന പുസ്തക ശേഖരങ്ങളാണ് മറ്റു സ്റ്റാളുകളിലും ഒരുക്കിയിരിക്കുന്നത്. ഏറ്റവും വിലയേറിയതും പഴക്കം ചെന്നതുമായ പുസ്തകവും മേളയിലുണ്ട്. ഇത്തരത്തില്‍ അപൂര്‍വമായ ഒട്ടനവധി പുസ്കതങ്ങള്‍ മേളയെ ശ്രദ്ധേയമാക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ നാല്‍ക്കാലികളായ മൃഗങ്ങളെക്കുറിച്ച് ജോണ്‍ ജെയിംസ് അഡോബോണ്‍ എഴുതിയ പുസ്തകമാണ് ഏറ്റവും വിലയേറിയത്. നോര്‍ത്ത് അമേരിക്കയിലെ വ്യത്യസ്തവും അപൂര്‍വവുമായ മൃഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന, അവയുടെ വര്‍ണചിത്രങ്ങളടക്കം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുസ്തകത്തിന്‍്റെ വില ഏകദേശം 4.7 മില്യന്‍ ഖത്തര്‍ റിയാല്‍ വരും. ആന്‍റി ക്വാരിയറ്റ് ഫോറമാണ് പുസ്തകം ബുക് ഫെയറില്‍ കൊണ്ടുവന്നത്. 150 ഷീറ്റുകളുള്ള പുസ്തകം അതിന്‍്റെ ഉള്ളടക്കം കൊണ്ടുതന്നെ വിലപ്പെട്ടതാണെന്ന് ഫോറം പ്രതിനിധി ലോറന്‍സ് ആര്‍ ഹെസ്ലിങ്ക് പറഞ്ഞു. ജോണ്‍ ജെയിംസ് അഡോബോണ്‍ എഴുതിയ ബേര്‍ഡ്സ് ഓഫ് അമേരിക്ക എന്ന പുസ്തകം ശൈഖ് സൗദ് ആല്‍ഥാനി വാങ്ങിയിരുന്നു. 2000 മാര്‍ച്ചില്‍ നടന്ന ലേലത്തില്‍ 11.5 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചാണ് അദ്ദേഹം പുസ്തകം സ്വന്തമാക്കിയത്. ജോണ്‍ ജെയിംസിന്‍്റെ രചനകള്‍ക്ക് ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ പുസ്തകത്തിന്‍െറ വിലയും ഉയരും. പുരാതന യൂറോപ്യന്‍ സാഹിത്യവുമായി ബന്ധപ്പെട്ട ഗെറേര്‍ട്ട് ലീയുവിന്‍െറ സചിത്ര ഗ്രനഥമാണ് ഏറ്റവും പഴക്കം ചെന്ന പുസ്തകം. 1483ല്‍ പ്രിന്‍റ് ചെയ്ത പുസ്തകവും ബുക്ക്ഫെയറിനെ ആകര്‍ഷകമാക്കുന്നു. ലോകത്തിലെ ആദ്യ സചിത്ര ഗ്രന്ഥമാണിതെന്ന് പുസ്തക നിരൂപകര്‍ അഭിപ്രായപ്പെടുന്നു. അക്കാലത്തും പിന്നീടും ഈ പുസ്തകം വലിയതോതില്‍ ജനപ്രീതി നേടിയിരുന്നു.
500 വര്‍ഷം പഴക്കമുള്ള പുസ്തകവും ബുക്ക് ഫെയറിലുണ്ട്. ദി സെവന്‍ സേജസ് ഓഫ് റോം അഥവാ റോമിലെ ഏഴു ഋഷിവര്യന്‍മാര്‍ എന്ന ഇംഗ്ളീഷ് പുുസ്തകത്തിന്‍െറ വില 2,50,000. അറേബ്യന്‍ രാത്രികളുടെ മാതൃകയിലുള്ള വിദ്യാഭ്യാസ കഥകളാണ് പുസ്തകത്തിലുള്ളത്.
29 രാജ്യങ്ങളില്‍നിന്നുള്ള 360 പ്രസാധകരുടെ 22,000 പുസ്തകങ്ങളാണ് ബുക്ക്ഫെയറിലുള്ളത്. ഈ വര്‍ഷത്തെ വിശിഷ്ടതിഥിയായി പരിഗണിച്ചിരിക്കുന്നത് ബ്രിട്ടനെയാണ്. ബ്രിട്ടണിലെ ഏഴു മുന്‍നിര പ്രസാധകരുടേതായി 400ലധികം ബുക്കുകള്‍ മേളയിലുണ്ട്. ബ്രിട്ടന് ഈ ബുക്ക് ഫെയറില്‍ വലിയ തോതിലുള്ള പങ്ക് വഹിക്കാനാകുമെന്നും അവര്‍ ഇതില്‍ പങ്കാളികളായതില്‍ സന്തോഷമുണ്ടെന്നും ഉദ്ഘാടനം ചെയ്ത കലാ, സാംസ്കാരിക, പൈതൃക വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്‍ ഖുവൈരി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു പരിപാടി ആവിഷ്കരിച്ച ഖത്തറിനോട് നന്ദിയുണ്ടെന്നും തന്‍്റെ ആശംസകള്‍ മന്ത്രിയെ അറിയിക്കുന്നതായും ബ്രിട്ടീഷ് കൗണ്‍സില്‍ ഡയറക്ടര്‍ മാര്‍ട്ടിന്‍ ഹോപ് പറഞ്ഞു. ഡിസംബര്‍ 14 വരെ പുസ്തകോല്‍സവം തുടരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!