പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഹിന്ദുമതത്തിലേക്ക് മാറാന്‍ പറഞ്ഞ ഓഫീസറെ സ്ഥലം മാറ്റി

ലഖ്‌നൗ: പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് മാറണമെന്ന് മിശ്രവിവാഹിതരായ ദമ്പതികളോട് പറഞ്ഞ ഓഫീസറെ സ്ഥലംമാറ്റി. ഉത്തര്‍പ്രദേശ് റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനായ വികാസ് മിശ്രയെയാണ് സ്ഥാലം മാറ്റിയിരിക്കുന്നത്.

മിശ്രവിവാഹിതരായ അനസ് സിദ്ദിഖി, താന്‍വി സേത് ദമ്പതികള്‍ക്കാണ് ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരം ഒരു അധിക്ഷേപം നേരിടേണ്ടി വന്നത്. മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായതോടെ ഈ വിഷയം ഗൗരവത്തോടെ ചര്‍ച്ചയാവുകയായിരുന്നു.

വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ താന്‍ പാസ്‌പോര്‍ട്ടിനായി അപക്ഷേനല്‍കിയപ്പോള്‍ എന്റെ ഫയലില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും. ഞാനൊരു മുസ്ലീമിനെ വിവാഹം ചെയ്തിട്ടും എന്റെ ആദ്യ പേരുതന്നെ നിലനിര്‍ത്തിയതാണ് പ്രശ്‌നമെന്നു പറയുകയും അയാള്‍ തന്നോട് രോക്ഷാകുലനാവുകയും എല്ലാവരുടെയും മുന്നില്‍ വെച്ച് അപമാനിക്കുകയുമായിരുന്നെന്ന് താന്‍വി പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ അഡീഷണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ മുന്നില്‍ കൊണ്ടുപോയി. അദേഹം ഗോമതി നഗറിലെ മെയിന്‍ ബ്രാഞ്ചിലേക്ക് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം വിവാദമായതോടെ തന്റെ ഭാഗം ന്യായികരിച്ച് വികാസ് മിശ്ര രംഗത്തുവന്നിരുന്നെങ്കിലും പ്രശ്‌നത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെടുകയായിരുന്നു.

Related Articles