ഇന്നസെന്റ് ഇടതു സ്ഥാനാര്‍ത്ഥിയാകും

innocentതിരു:  സിനിമാതാരം ഇന്നസെന്റ് ഇടതുമുന്നണിയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിക്കുമെന്ന് സൂചന.. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചാലക്കുടി സീറ്റു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ ഇവിടെ നിര്‍ത്തണമെന്നാ ആവിശ്യം ഉയര്‍ന്നപ്പോഴാണ് ഇന്നസെന്റെിന്റെ പേര് നിര്‍ദ്ദേശി്ക്കപ്പെട്ടത്.

നേരത്തെ സിപിഎമ്മിന്റെ സംസ്ഥാനനേതാക്കള്‍ ഇന്നസെന്റുമായി ചര്‍ച്ച നടത്തിയിരുന്നു.. ഈ ചര്‍ച്ചയില്‍ ഇന്നസെന്റ് മത്സരിക്കാന്‍ സയ്യാറാണെന്ന് അറിയിച്ചതായാണ് സൂചന.
നിലവില്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റാണ് ഇന്നസെന്റ്.
ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരം പുറത്തുവന്നതോടെ മണ്ഡലത്തില്‍ ചില ഇടതുകേന്ദ്രങ്ങളില്‍ നിന്ന് എതിരഭിപ്രായവുമുയരുന്നുണ്ട്. ഇന്നസെന്റ് ഇതുവരെ ഒരു ഇടതുവേദിയില്‍ പ്രത്യക്ഷപ്പെടുകയോ ഇടതു നിലപാടുകള്‍ക്കൊപ്പം നിലകൊള്ളകയോ ചെയ്തിട്ടില്ലന്നണ വിമര്‍ശകരുടെ പക്ഷം.