Section

malabari-logo-mobile

ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍ അന്തരിച്ചു

HIGHLIGHTS : ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍ അന്തരിച്ചു

ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെ തലശ്ശേരിയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. മാസങ്ങളായി അസുഖബാധിതനായി ചികത്സയിലായിരുന്നു.
തറവാട് വീടായ കായ്മര്തത് റോഡിലെ തനീമില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹം വൈകീട്ട് നാലോടെ ഓടത്തില്‍ ജുമാമസ്ജിദില്‍ ഖബറടക്കും.

ഐഎന്‍എല്‍ സ്ഥാപകനേതാക്കളില്‍ ഒരാളായ സികെപി ചെറിയമമ്മുക്കേയിയുടെ മകനാണ് . 1963ല്‍ രാഷ്ട്രീയരംഗത്തെത്തിയ പുതിയവളപ്പില്‍ എംഎസ്എഫ് സംസ്ഥാന ട്രഷറര്‍, ജനറല്‍സെക്രട്ടറി,  വൈസ്പ്രസിഡന്റ, യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

sameeksha-malabarinews

1994ല്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നു. ഐഎന്‍എല്‍ കണ്ണൂര്‍ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മമ്മുകേയിയുടെ മരണത്തെതുടര്‍ന്ന് 2004ല്‍ ഐഎന്‍എല്‍ സംസ്ഥാന അധ്യക്ഷനായി. 2011ല്‍ എല്‍ഡിഎഫ് പിന്തുണയോടെ നിയമസഭയിലേക്ക് മത്സരിച്ചു.

ഉമ്മ: പി വി ഉമ്മാച്ചുഹജ്ജുമ്മ. ഭാര്യ: ഷരീഫ എസ്സെ.  മക്കള്‍: ശുഹൈബ്എസ്സെ, സുമയ്യതസ്വീജ്, ഷഹര്‍ഭാന്‍, സല്‍മാനുല്‍ഫാരിസി

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!