Section

malabari-logo-mobile

ഇന്ദുലേഖ നോവല്‍ രചനയുടെ ശതോത്തര രജത ജൂബിലി

HIGHLIGHTS : പരപ്പനങ്ങാടി: ഇന്ദുലേഖ നോവല്‍ രചനയുടെ ശതോത്തര രജത ജൂബിലി നോവലിന്‌ ജന്മം നല്‍കിയ പ്രദേശം എന്ന നിലയില്‍ പരപ്പനങ്ങാടിയില്‍

PRP1058പരപ്പനങ്ങാടി: ഇന്ദുലേഖ നോവല്‍ രചനയുടെ ശതോത്തര രജത ജൂബിലി നോവലിന്‌ ജന്മം നല്‍കിയ പ്രദേശം എന്ന നിലയില്‍ പരപ്പനങ്ങാടിയില്‍ ആഘോഷിക്കുന്നു. മലയാള നോവല്‍ സാഹിത്യ ശാഖയുടെ പിറവിക്ക്‌ നാന്ദി കുറിച്ച ഈ നോവലിന്റെ രചയിതാവായ ഒ. ചന്തുമേനോന്റെ സ്‌മരണയിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. 2014 ഡിസംബര്‍ 30 മുതല്‍ 2015 ജനുവരി അഞ്ച്‌ വരെയാണ്‌ ആഘോഷ പരിപാടികള്‍. സാംസ്‌കാരിക വകുപ്പ്‌, വിദ്യാഭ്യാസ വകുപ്പ്‌, കേരള സാഹിത്യ അക്കാദമി, സഹകരണ വകുപ്പ്‌, പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ്‌ കോളേജ്‌ എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌.

ഉദ്‌ഘാടന സമ്മേളനം, എക്‌സിബിഷന്‍, പുസ്‌തക മേള, സുവനീര്‍ പ്രകാശനം, ഡോക്യുമെന്ററി ഫിലിം, കലാ സാഹിത്യ മത്സരങ്ങള്‍, അലുംനി മീറ്റ്‌, എഴുത്തുകാരുടെ സംഗമം, സാഹിത്യ സെമിനാര്‍, വിദ്യാഭ്യാസ സാംസ്‌കാരിക സെമിനാര്‍, ഘോഷയാത്ര, സമാപന സമ്മേളനം എന്നിവയാണ്‌ പ്രധാന പരിപാടികള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി.ജോസഫ്‌, വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ.അബ്‌ദുറബ്ബ്‌, ടൂറിസം വകുപ്പ്‌ മന്ത്രി എ.പി.അനില്‍കുമാര്‍, സഹകരണ വകുപ്പ്‌ മന്ത്രി സി.എന്‍.ബാലകൃഷ്‌ണന്‍, എം.ടി. വാസുദേവന്‍ നായര്‍, സി.രാധാകൃഷ്‌ണന്‍, കെ.ജയകുമാര്‍ തുടങ്ങി എഴുത്തുകാരും സാംസ്‌കാരിക നായകരും ഒരാഴ്‌ചക്കാലം നീണ്ട്‌ നില്‍ക്കുന്ന പരിപാടികളില്‍ സംബന്ധിക്കും.

sameeksha-malabarinews

ആഘോഷ പരിപാടികളുടെ ലോഗോ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി.ജോസഫ്‌, വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്ബിന്‌ നല്‍കി പ്രകാശിപ്പിച്ചു. സംഘാടക സമിതി ഭാരവാഹികളായ അഡ്വ.കെ.കെ.സൈതലവി, സി.അബ്‌ദുറഹിമാന്‍ കുട്ടി, എ.കെ.അബ്‌ദുറഹിമാന്‍, ഹനീഫ പുതുപറമ്പ്‌, പി.കെ.അന്‍വര്‍ നഹ, കെ.പി.സഹല്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!