ഇന്തോനീഷ്യയില്‍ വിമാനം തകര്‍ന്ന്‌ 141 പേര്‍ മരിച്ചു

plain crashമെഡാന്‍: വ്യേമസേനയുടെ കടത്തുവിമാനം ഇന്തോനീഷ്യയില്‍ തകര്‍ന്നു. അപകടത്തില്‍ 141 പേര്‍ മരിച്ചു. ഹെര്‍ക്കുലീസ്‌ സി 130 എന്ന വിമാനമാണ്‌ സുമാത്രയിലെ മെഡാന്‍ നഗരത്തിലെ ജനനിബിഡമായ പ്രദേശത്ത്‌ തകര്‍ന്നു വീണത്‌.

വിമാനത്തില്‍ ജീവനക്കാരടക്കം 122 പേരാണ്‌ ഉണ്ടായിരുന്നത്‌. മരിച്ചവരില്‍ നാട്ടുകാരും ഉള്‍പ്പെട്ടിട്ടുണ്ട്‌. സൈനീകരുടെ ബന്ധുക്കളാണ്‌ യാത്രക്കാരില്‍ കൂടുതല്‍ പേരുമെന്നാണ്‌ പ്രാഥമിക നഗമനം.

വിമാനം ഒരു മസ്സാജ്‌ പാര്‍ലറിന്റെയും ഒരു ഹോട്ടലിന്റെയും മുകളിലായാണ്‌ തകര്‍ന്നു വീണത്‌. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ 12.08 ഓടെയാണ്‌ വിമാനം പറന്നുയര്‍ന്നത്‌. രണ്ടുമിനിറ്റിനകം തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. പറന്നുയര്‍ന്നപ്പോള്‍ തന്നെ എന്‍ജിന്‍ തകരാര്‍ ഉണ്ടായതിനാല്‍ പയലറ്റ്‌ വിമാനം തിരിച്ചിറക്കാന്‍ ശ്രമം നടത്തിയതായി വ്യേമസേന വൃത്തങ്ങള്‍ പറയുന്നു. 5 വര്‍ഷം പഴക്കമുള്ള വിമാനമാണ്‌ തകര്‍ന്നു വീണത്‌.

മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാനാണ്‌ സാധ്യതയെന്നാണ്‌ റിപ്പോര്‍ട്ട്‌.