പ്രതിദിന ഇന്‍ഡിഗോ സര്‍വീസ് കൊച്ചി-ദോഹ റൂട്ടില്‍

ദോഹ: ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ കൊച്ചി-ദോഹ റൂട്ടില്‍ ഡിസംബര്‍ 21 മുതല്‍ നേരിട്ടുള്ള പ്രതിദിന സര്‍വീസ് ആരംഭിക്കും. ഹൈദരാബാദ്-ദോഹ റൂട്ടിലും ഇനി സര്‍വീസ് ആരംഭിക്കുന്നു. നിലവില്‍ ഡല്‍ഹി, മുംബൈ, കോഴിക്കോട്,ചെന്നൈ എന്നിവിടങ്ങളിലേക്കു ദോഹയില്‍ നിന്ന് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്.

രാവിലെ 10.30 ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.40 ന് കൊച്ചിയിലെത്തും. മടക്കവിമാനം വൈകീട്ട് 6.50 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9 നു ദോഹയിലെത്തും. ഇന്‍ഡിഗോ വെബ്‌സൈറ്റ് പ്രകാരം ഡിസംബര്‍ 21 ന് ദോഹ-കൊച്ചി യാത്രയ്ക്ക് 7,899 രൂപയും കൊച്ചി-ദോഹ യാത്രയ്ക്ക് 6,999 രൂപയുമാണ് നിരക്ക് വരുന്നത്.