ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കും

കുവൈറ്റ് സിറ്റി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ചിലവു കുറഞ്ഞ എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഒക്ടോബര്‍ 15 നാണ് ആദ്യസര്‍വീസ് നടത്തുന്നത്. ചെന്നയിലേക്കാണ് ആദ്യ സര്‍വീസ് . നവംബര്‍ 2 ന് കൊച്ചിയിലേക്കും അഹമ്മദ് ബാദിലേക്കും സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിസേഴ്‌സ് ട്രാവല്‍ ഗ്രൂപ്പ് സി ഇ ഒ പി എന്‍ ജെ കുമാര്‍, ഇന്‍ഡിഗോ പ്ലാനിംഗ് ഓഫീസര്‍ മൈക്കിള്‍ സവിടര്‍ക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.