Section

malabari-logo-mobile

ഇന്ത്യ 65-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.

HIGHLIGHTS : ദില്ലി: കനത്തസുക്ഷയില്‍ രാജ്യം 65-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യ...

repubദില്ലി: കനത്തസുക്ഷയില്‍ രാജ്യം 65-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയാണ് മഖ്യാതിഥി. മൂന്ന് ഘട്ടങ്ങളിലായാണ് സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്.

വിവിധ സൈന്യങ്ങളുടെ പ്ലോട്ടുകളും ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കലാരൂപങ്ങളും പരേഡില്‍ അണിനിരന്നു.

sameeksha-malabarinews

ജനകീയ അരാജകത്വം ജനാധിപത്യത്തിന് പകരമാകില്ലെന്ന് റിപ്പബഌക് ദിനസന്ദേശത്തില്‍ പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയം വ്യാമോഹങ്ങളുമായി പാറി നടക്കാനുള്ള അനുവാദമല്ലെന്നും ആംആദ്മി പാര്‍ട്ടിയെ പരോക്ഷമയി വിമര്‍ശിച്ച് രാഷ്ട്രപതി പറഞ്ഞു. അഴിമതി രാജ്യത്തെ കാര്‍ന്ന് തിന്നുന്ന അര്‍ബുദമാണെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി.

കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ പതാക ഉയര്‍ത്തിയതോടെ സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!