Section

malabari-logo-mobile

സാധാരണ ട്രെയിന്‍ ടിക്കെറ്റെടുക്കാന്‍ ഇനി മൊബൈല്‍ ആപ്പ്‌

HIGHLIGHTS : ദില്ലി: റിസര്‍വ്വേഷന്‍ വേണ്ടാത്ത സാധാരണ ടിക്കറ്റെടുക്കാന്‍ ഇന്ത്യന്‍ റെയല്‍വേ ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു.

സീസണ്‍ ടിക്കറ്റും പുതുക്കാം
Train-ticket-booking-officeദില്ലി: റിസര്‍വ്വേഷന്‍ വേണ്ടാത്ത സാധാരണ ടിക്കറ്റെടുക്കാന്‍ ഇന്ത്യന്‍ റെയല്‍വേ ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. ഇനി മുതല്‍ ആന്‍ഡ്രോയിഡ്‌ അപ്ലിക്കേഷനുള്ള ഫോണ്‍ വഴി നമുക്ക്‌ ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം. പേപ്പര്‍ രഹിത സംവിധാനത്തിനേക്കുമാറാനുള്ള റെയില്‍വേയുടെ ശ്രമത്തിന്റെ ഭാഗമായാണ്‌ ഈ ആപ്പ്‌ പുറത്തിറക്കിയിരിക്കുന്നത്‌.
ബുക്ക്‌ ചെയ്‌ത ടിക്കറ്റിന്റെ കോപ്പി നിങ്ങള്‍ എടുത്ത്‌ സൂക്ഷിക്കേണ്ടതില്ല. ട്രെയിനിലെ ടിക്കറ്റ്‌ പരിശോധിക്കാന്‍ വരുമ്പോള്‍ മൊബൈലുള്ള ടിക്കറ്റിന്റെ വിശദാംശങ്ങള്‍ കാണിച്ചുകൊടുത്താല്‍ മതി.
ഗൂഗിളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഈ ആപ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. ഇതില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞാല്‍ റെയില്‍വേയുടെ വെബ്‌ സൈറ്റില്‍ കയറി നിങ്ങള്‍ക്ക്‌ ഓണ്‍ലൈനില്‍ പണമടക്കുന്ന രീതി ഉപയോഗിച്ച്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം. ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഇതിനായി ഉപയോഗിക്കാം. നിലവില്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ഇത്തരത്തില്‍ നമുക്ക്‌ ലഭിക്കുന്നുണ്ട്‌.
സീസണ്‍ടിക്കറ്റുകള്‍ പുതുക്കാനുള്ള സൗകര്യവും ഈ ആപില്‍ ഒരുക്കയിട്ടുണ്ട്‌. ഏപ്രില്‍ 22 ബുധനാഴ്‌ച മുതല്‍ ഈ സൗകര്യം ലഭ്യമായിത്തുടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!