മോദിയുടെ പിറന്നാള്‍ കേക്ക്‌ ഗിന്നസ്‌ ബുക്കിലേക്ക്‌

modi-birthday-cakeദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 66 ാം പിറന്നാളിനായി തയ്യാറാക്കിയ കേക്ക്‌ ഗിന്നസ്‌ ബുക്കിലേക്ക്‌. സൂറത്തിലെ അതുല്‍ ബേക്കറിയാണ്‌ ഈ തകര്‍പ്പന്‍ കേക്ക്‌ തയ്യാറാക്കിയിരിക്കുന്നത്‌. ലോകത്തില്‍ ഇന്ന്‌ വരെ തയ്യാറാക്കിയിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ കേക്കാണ്‌ ഒരുക്കിയിരിക്കുന്നത്‌.

സ്‌ത്രീകളുടെ സാമ്പത്തിക ഉന്നമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തി ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയുടെ സഹായത്തോടെയാണ്‌ ബേക്കറി ഈ കേക്ക്‌ തയ്യാറാക്കിയിരിക്കുന്നത്‌.

അതുല്‍ബേക്കറിയിലെ ഇരുപതുപേരടങ്ങുന്ന സംഘമാണ്‌ ചോക്കോബാറി ഫ്‌ളേവറിലുള്ള 2.5 ടണ്‍ ഭാരവും എട്ടഅടി ഉയരവുമുള്ള ഈ കേക്ക്‌ തയ്യാറാക്കിയിരിക്കുന്നത്‌.