ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഹെറോയിന്‍ വേട്ട

imagesമനാമ:ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഹെറോയിന്‍ വേട്ട. ഒരു മെട്രിക്‌ ടണ്‍ ഹെറോയിനാണ്‌ പിടികൂടിയത്‌. കടല്‍ കൊള്ളയുള്‍പ്പെടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന സംയുക്തസമുദ്ര സേന(സിഎംഎഫ്‌)യുടെ നേതൃത്വത്തിലാണ്‌ ഹെറോയിന്‍ പിടികൂടിയത്‌.

കഴിഞ്ഞ മെയില്‍ നടന്ന നാല്‌ ഓപറേഷനുകളിലൂടെയാണ്‌ ഇത്രയും മയക്കുമരുന്ന്‌ പിടിച്ചെടുത്തതെന്ന്‌ കമ്പയിന്‍ഡ്‌ ടാക്‌സ്‌ ഫോഴ്‌സ്‌ അറിയിച്ചു. ടാക്‌സ്‌ ഫോഴ്‌സിനു കീഴിലുള്ള ഒാസ്‌ട്രേലിയന്‍ നാവിക സേനയുടെ എച്ച്‌എംഎസ്‌ ഡാര്‍വിനും ഫ്രഞ്ച്‌ നാവിക സേനയുടെ എഫ്‌ എസ്‌ നിവോസുമാണ്‌ മയക്കുമരുന്ന്‌ പിടികൂടിയത്‌.