ഇന്ത്യന്‍ നയതന്ത്രജ്ഞയുടെ അറസ്റ്റില്‍ മാപ്പു പറയില്ല; അമേരിക്ക

download (3)ദില്ലി : ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയെ അപമാനിച്ച സംഭവത്തില്‍ മാപ്പു പറയില്ലെന്ന് അമേരിക്കന്‍ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകുമെന്നും അമേരിക്ക അറിയിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരന്‍ മോനോനെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചിരുന്നു. അതേസമയം ദേവയാനിയെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്നും നടപടികളില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആവശ്യങ്ങള്‍ തള്ളികൊണ്ട് ദേവയാനിക്കെതിരായ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അമേരിക്ക ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ദേവയാനിയെ അറസ്റ്റ് ചെയ്തത് അമേരിക്കന്‍ നിയമം ലംഘിച്ചതുകൊണ്ടാണെന്ന് ഇന്നലെ യുഎസ് അറ്റോര്‍ണി അറസ്റ്റിനെ ന്യായീകരിച്ചിരുന്നു.