ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ തഹ്‌സീന്‍ അക്തര്‍ പിടിയില്‍

ദിtehseenakhtarല്ലി : ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ തഹ്‌സീന്‍ അക്തര്‍ പിടിയിലായി. യാസിം ഭട്കല്‍ പിടിയിലായതിന് ശേഷം സംഘടന നയിച്ചയാളാണ് തഹ്‌സീന്‍ അക്തര്‍. ജോധ്പൂരില്‍ കഴിഞ്ഞ ദിവസം പിടിയിലായ 4 ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 23 കാരനായ തഹ്‌സീന്‍ അക്തറിനെ ബീഹാറില്‍ നിന്നും ദില്ലി പോലീസിന്റെ പ്രതേ്യക സെല്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ബീഹാറിലെ പാട്‌നയില്‍ നരേന്ദ്രമോദി പങ്കെടുത്ത റാലിക്കിടെ ഉണ്ടായ സ്‌ഫോടനപരമ്പരയുടെ മുഖ്യ സൂത്രധാരന്‍ തഹ്‌സീന്‍ ആണെന്നാണ് കരുതപ്പെടുന്നത്. വരാണസി, ബോധഗയ എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളലിലും ഇയാള്‍ക്ക് മുഖ്യ പങ്കുള്ളതായാണ് സൂചന.

പോലീസ് ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.