ബന്ദിപൂര്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; 4 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കാശ്മീരിലെ ബന്ദിപൂര്‍ ജില്ലയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രണം. ആക്രമണത്തില്‍ നാല് ഭികരരെ സൈന്യം വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.

ഭീകരരെ ശക്തമായി തിരിച്ചടിച്ച സൈന്യം അവരില്‍ നിന്നും പെട്രോളും ആയുധങ്ങളും, ഗ്രനേഡ്, എകെ47 തോക്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. സിആര്‍പിഎഫ് 45ാം ബറ്റാലിയനു നേരെയാണ് അക്രമണം ഉണ്ടായത്. കൂടുതല്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.

ഭീകാരക്രമണത്തെ തുടര്‍ന്ന് സൈന്യം പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു.