ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഷാര്‍ജ ബഹുനിലകെട്ടിടത്തില്‍ നിന്ന താഴേക്ക് ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മറ്റ് ക്രിമിനല്‍ പശ്ചാതലമൊന്നുമില്ലെന്ന് അന്വേഷണസംഘം.

മൂപ്പത്തിരണ്ടുകാരിയായ ഇന്ത്യന്‍ യുവതിയാണ് ഷാര്‍ജയിലെ അല്‍ മജാസ് മേഖലയില്‍ കെട്ടിടത്തില്‍ നിന്ന് ആത്മഹത്യചെയ്തത്. ഇവരുടെ പുര്‍ണവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

വീഴ്ചയുടെ ആഘാതത്തില്‍ ആന്തരികരക്തസ്രാവവും തലയിലേറ്റ ഗുരതരപരിക്കുമാണ് മരണത്തിന് ഹേതുവായതെന്നാണ് പ്രാഥമികനിഗമനം.

യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്. യുവതിയുമായി ബന്ധമുള്ള ചിലര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.