Section

malabari-logo-mobile

ഇന്ത്യയില്‍ കൂടുതല്‍ സ്‌ത്രീകളും ബലാത്സംഗത്തിന്‌ ഇരയാകുന്നത്‌ ഭര്‍ത്താവില്‍ നിന്ന്‌

HIGHLIGHTS : ദില്ലി: ഇന്ത്യയില്‍ സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്‌ ഭര്‍ത്താവില്‍ നിന്നാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌. അതേസമയം ഭര...

Untitled-1 copyദില്ലി: ഇന്ത്യയില്‍ സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്‌ ഭര്‍ത്താവില്‍ നിന്നാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌. അതേസമയം ഭര്‍ത്താവില്‍ നിന്നുള്ള ലൈംഗിക പീഡനം വെറും ഒരു ശതമാനം മാത്രമാണ്‌ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. മറ്റു പുരുഷന്‍മാരില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങളില്‍ 6 ശതമാനം മാത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതെന്നും സര്‍വ്വേയില്‍ പറയുന്നു. സാമൂഹിക ശാസ്‌ത്രജ്ഞനും, വനിതാ അവകാശ പ്രവര്‍ത്തകനുമായ ആശിഷ്‌ ഗുപ്‌തയാണ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ കമ്പാഷണേറ്റ്‌ ഇക്കണോമിക്‌സിന്റെ സഹായത്തോടെ ഈ പുതിയ കണക്ക്‌ പുറത്ത്‌ വിട്ടിരിക്കുന്നത്‌.

എന്‍ എഫ്‌ എച്ച്‌ എസ്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ലക്ഷം സ്‌ത്രീകളില്‍ 157 പേര്‍ മറ്റു പുരുഷന്‍മാരില്‍ നിന്നും ബലാത്സംഗത്തിന്‌ ഇരയാകുന്നുണ്ട്‌. സ്വന്തം താല്‍പ്പര്യത്തിന്‌ വിരുദ്ധമായി ഭര്‍ത്താവിന്റെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നത്‌ 6,590 സ്‌ത്രീകള്‍ക്കാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. അതായത്‌ ബലാത്സംഗത്തിന്‌ ഇരയാകുന്നവരില്‍ 2.3 ശതമാനം സ്‌ത്രീകളും മറ്റു പുരുഷന്‍മാരുടെ പീഡനത്തിനാണ്‌ ഇരയാകുന്നത്‌. വിവാഹ വിവാഹേതര ബലാത്സംഗങ്ങളില്‍ ഔദേ്യാഗികമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കണക്കുകള്‍ വളരെ കുറവാണെന്നാണ്‌ ഗുപ്‌ത പറയുന്നത്‌. 2005 ലെ എന്‍ സി ആര്‍ ബി, എന്‍ എഫ്‌ എച്ച്‌ എസ്‌ വിവരങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ 5.8 ശതമാനം വിവാഹേതര ബലാത്സംഗം മാത്രമാണ്‌ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. ഭര്‍ത്താവില്‍ നിന്നുള്ള ബലാത്സംഗം 
ഇന്ത്യയില്‍ കുറ്റകൃത്യമായി പരിഗണിക്കപ്പെടാതെ പീഡനമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതാണ്‌ ഇതിന്‌ കാരണമെന്ന്‌ ഗുപ്‌ത പറയുന്നു.

sameeksha-malabarinews

കേരളം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ , തമിഴ്‌നാട്‌, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ കുറവാണെങ്കിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന കേസുകള്‍ കൂടുതലാണെന്ന്‌ കാണുന്നു. അതേസമയം അക്രമണങ്ങള്‍ ഏറ്റവും കുറവ്‌ ഡല്‍ഹിയിലാണെങ്കിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌ ഏറ്റവും കൂടുതല്‍ ഇവിടെ നിന്നാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!