Section

malabari-logo-mobile

ഇന്ത്യന്‍ പച്ചമുളകിന് സൗദിയില്‍ വിലക്ക്

HIGHLIGHTS : ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന പച്ചമുളകിന് സൗദ്യഅറേബ്യയില്‍ വിലക്ക്. ഉയര്‍ന്ന തോതില്‍ കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ...

downloadഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന പച്ചമുളകിന് സൗദ്യഅറേബ്യയില്‍ വിലക്ക്. ഉയര്‍ന്ന തോതില്‍ കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിലക്കുണ്ടായതിനെ തുടര്‍ന്ന് ജിദ്ദ തുറമുഖത്ത് എത്തിച്ച 6,000 കിലോ മുളക് നിറച്ച കണ്ടൈനര്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. അനധികൃതമായ തോതില്‍ കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ സൗദി കാര്‍ഷിക മന്ത്രാലയം ഇതിനെതിരെ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ അമിതമായ തോതില്‍ കീടനാശിനി ഉപയോഗിച്ച മുളക് കയറ്റി അയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇനി മുതല്‍ സൗദി വിപണിയില്‍ ഇന്ത്യന്‍ പച്ചമുളക് ഉണ്ടാകില്ല.

sameeksha-malabarinews

സൗദി വിപണിയില്‍ ഇന്ത്യന്‍ പച്ചമുളകിന് നല്ല ഡിമാന്റാണ് ഉള്ളത്. ഇന്ത്യന്‍ സ്‌പൈസസ് ബോര്‍ഡിന്റെ കണക്ക് പ്രകാരം ഏറ്റവും അധികം വിദേശ നാണ്യം നേടി തരുന്ന പച്ചക്കറികളില്‍ പച്ചമുളകിനുള്ള സ്ഥാനവും പ്രധാനമാണ്. ഇന്ത്യയില്‍ പച്ചക്കറി കയറ്റി അയക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സൗദ്യ അറേബ്യ.

കഴിഞ്ഞ മാസം മുതല്‍ അല്‍ഫോന്‍സ മാങ്ങ, വഴുതന, പാവക്ക, പടവലം, ചേമ്പ് എന്നീ പച്ചക്കറികള്‍ക്ക് ബ്രിട്ടണിലും, യൂറോപ്യന്‍ രാജ്യങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!