ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

virat-kohli1ദില്ലി: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച്‌ പേരടങ്ങുന്ന ടീമിനെയാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. വിരാട്‌ കോഹ്‌ലിയാണ്‌ ക്യാപ്‌റ്റന്‍. കോഹ്‌ലിയ്‌ക്ക്‌ പുറമെ മുരളി വിജയ്‌, അജങ്ക്യ രഹാനെ, ശിഖര്‍ ധാവാന്‍, ചേതേശ്വര്‍ പൂജാര, രോഹിത്‌ ശര്‍മ, കെ എല്‍ രഹുല്‍ അടക്കം ഏഴ്‌ ബാറ്റ്‌സ്‌മാന്‍മാരാണ്‌ ടീമിലുളളത്‌.

ഹര്‍ഭജന്‍ സിങ്‌, ആര്‍. അശ്വന്‍, അമിത്‌ മിശ്ര ഉള്‍പ്പെടെ മൂന്ന്‌ സ്‌പിന്നര്‍മാരും ഇശാന്ത്‌ ശര്‍മ, ഉമേഷ്‌ യാദവ്‌, വരുണ്‍ ആരോണ്‍, ഭുവനേശ്വര്‍ കുമാര്‍ എന്നീ പോസ്‌ബോളര്‍മാരും മാണ്‌ ബോളിങ്‌ നിര. വിക്കറ്റ്‌ കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണ്‌. മലയാളി താരം സഞ്‌ജു സാംസണിന്‌ ടീമില്‍ അവരം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അതെസമയം ടീമില്‍ ഒരാളെ കൂടി ഉള്‍പ്പെടുത്തുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

ആഗസ്‌റ്റ്‌ 12 നാണ്‌ പരമ്പര ആരംഭിക്കുന്നത്‌.