ടീം ഇന്ത്യയുടെ ക്യാപ്‌റ്റന്‍സി ഒഴിയാന്‍ തയ്യാര്‍:ധോണി

dhoniമിര്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണം താനാണെങ്കില്‍ ക്യാപ്‌്‌റ്റന്‍സി ഒഴിയാന്‍ തയ്യാറാണെന്ന്‌ ധോണി. ബ്‌ംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിന്റെ പരാജായത്തെ തുടര്‍ന്ന്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ധോണിയുടെ ഈ വെളിപ്പെടുത്തല്‍.

ഇന്ത്യയുടെ വിജയം ആഗ്രഹിക്കുന്ന ആളായ താന്‍ ക്യാപ്‌റ്റന്‍ സ്ഥാനത്ത്‌ തന്നെ നില്‍ക്കണന്ന്‌ ആഗ്രഹിക്കുന്നില്ലെന്നും. ക്രിക്കറ്റ്‌ താന്‍ ശരിക്കും ആസ്വദിക്കുകയാണെന്നും തന്നെ നായകസ്ഥാനത്തുനിന്ന്‌ മാറ്റിയാല്‍ ഇന്ത്യന്‍ ടീമിന്‌ ഗുണമുണ്ടകുമെങ്കില്‍ താന്‍ അതിന്‌ തയ്യാറാണെന്നും ധോണി വ്യക്തമാക്കി. ക്യാപ്‌റ്റന്‍ സ്ഥാനത്തുനിന്ന്‌ മാറി കളിക്കാരനെന്ന നിലയില്‍ ടീമില്‍ തുടരുന്നതില്‍ തനിക്ക്‌ സന്തോഷമേ ഉള്ളു വെന്നും ധോണി പറഞ്ഞു.

ഇന്ത്യ രണ്ടാം ഏകദിനത്തിലും ബംഗ്ലാദേശിനോട്‌ പരാജയപ്പെട്ടിരുന്നു. ഇതോടെ ആദ്യമായി ബംഗ്ലാദേശ്‌ ഇന്ത്യക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുകയും ചെയ്‌തു. രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശ്‌ ആറ്‌ വിക്കറ്റിനാണ്‌ ഇന്ത്യയെ തോല്‍പ്പിച്ചത്‌. ഇന്ത്യ 45 ഓവറില്‍ 200 റണ്ണിന്‌ ഓള്‍ഔട്ടാവുകയായിരുന്നു.