പാക്‌ ഗായകന്‍ അദിനാന്‍ സമിക്ക്‌ ഇന്ത്യന്‍ പൗരത്വം

1009196-adnansami-1449987510-956-640x480പാക്‌ ഗായകന്‍ അദ്‌നാന്‍ സ്വാമിക്ക്‌ ഇന്ത്യന്‍ പൗരത്വം നല്‍കി. നാളെ മുതല്‍ പൗരത്വം നിലവില്‍ വരുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അറ്റോണി ജനറല്‍ മുകുള്‍ റോഹ്‌തഗി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ പൗരത്വം നല്‍കാന്‍ തീരുമാനമായത്‌. 2001 മുതല്‍ ഇന്ത്യയില്‍ താമസിച്ചുവരുന്ന അദ്‌്‌നാന്‍ സമിക്ക്‌ 1955 ലെ ഇ്‌ന്ത്യന്‍ സിറ്റിസന്‍ഷിപ്പ്‌ ആക്ട്‌ സെക്ഷന്‍ 6 പ്രകാരമാണ്‌ പൗരത്വം നല്‍കിയത്‌.

കഴിഞ്ഞ ആഗസ്റ്റില്‍ ഇന്ത്യയിലെ വിസകാലാവധി കഴിഞ്ഞ അദ്‌നാന്‍ സമി പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന്‌ അനിശ്ചിത കാലത്തേക്ക്‌ ഇന്ത്യയില്‍ തുടരാന്‍ സമിക്ക്‌ അനുമതി നല്‍കിയിരുന്നു.

പാക്‌ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേന മുടക്കിയ പശ്ചാത്തലത്തിലാണ്‌ മറ്റൊരു പാക്‌ ഗായകന്‌ ഇന്ത്യയില്‍ തുടരാന്‍ അനുമതി ലഭിച്ചിരിക്കുന്നത്‌.

ബോളിവുഡില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സമി ഇന്ത്യക്കാരുടെ പ്രിയ ഗായകരുടെ പട്ടികയില്‍ മുന്നിലാണ്‌. ലാഹോര്‍ സ്വദേശിയാണ്‌ അദ്‌നാന്‍ സമി.