അതിര്‍ത്തിയില്‍ വെടിവെയ്പ്പ്: നാല് പാക് സൈനികപോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു

ശ്രീനഗര്‍ : ഇന്ത്യ-പാക് അതര്‍ത്തിയില്‍ രൂക്ഷമായ വെടിവെപ്പ് തുടരുന്നു പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനകരമായ നീക്കത്തിനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നു. പാക്കിസ്ഥാന്റെ ഭാഗത്ത് ആള്‍നാശമുണ്ടായതായും ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി.
കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണരേഖയ്ക്കടുത്തുള്ള കേരന്‍ സെക്ടറിലാണ് വെടിവെപ്പപുണ്ടായത്.