ഇന്ത്യയിലെത്തുന്ന സ്‌ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കരുത്‌, രാത്രിയില്‍ ഒറ്റയ്‌ക്ക്‌ സഞ്ചരിക്കരുത്‌; കേന്ദ്ര സാംസ്‌ക്കാരിക മന്ത്രിയുടെ നിര്‍ദേശം

Untitled-1 copyആഗ്ര: ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിനെത്തുന്ന വിദേശ സഞ്ചരികള്‍ക്ക്‌ സാംസ്‌ക്കാരിക മന്ത്രി മഹേഷ്‌ ശര്‍മ്മയുടെ ഉപദേശം. ഇന്ത്യ സന്ദര്‍ശിക്കുന്ന സ്‌ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കരുതെന്നും രാത്രി ചെറുപട്ടണങ്ങളില്‍ ഒറ്റയ്‌ക്കു സഞ്ചരിക്കരുതെന്നുമാണ്‌ മന്ത്രിയുടെ നിര്‍ദേശം. ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിനെത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വത്തെകുറിച്ച്‌ ആഗ്രയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ അദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

വിമാനത്താവളത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്‌ ചില നിര്‍ദേശങ്ങള്‍ അടങ്ങുന്ന കുറിപ്പ്‌ നല്‍കുമെന്നും ഇതില്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിലാണ്‌ സ്‌ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്‌ത്രങ്ങള്‍ ധിക്കരുതെന്നും രാത്രി ചെറുപട്ടണങ്ങളില്‍ ഒറ്റയ്‌ക്ക്‌ സഞ്ചരിക്കരുതെന്നും വ്യക്തമാക്കിയിരിക്കുന്നത്‌.

ക്ഷേത്രങ്ങളില്‍ സഞ്ചാരം നടത്തുന്ന വിനോദ സഞ്ചാരികള്‍ മാന്യമായ വസ്‌ത്രധാരണം നടത്തണം. അതെസമയം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ തങ്ങള്‍ ഇടപെടുന്നതല്ലെന്നും എന്ത്‌ ധരിക്കണമെന്നത്‌ അവര്‍ക്ക്‌ തീരുമാനിക്കാം എന്നും മന്ത്രി പറഞ്ഞു. വസ്‌ത്രധാരണത്തില്‍ മാറ്റം വരുത്തണമെന്ന്‌ തങ്ങള്‍ക്ക്‌ യാതൊരു അധികാരവുമില്ല, എന്നാല്‍ രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന്‌ മാത്രമാണ്‌ തനിക്ക്‌ പറയാനുള്ളതെന്ന്‌ മന്ത്രി തപറഞ്ഞു.