ഇന്ത്യന്‍ നയതന്ത്ര ഉദേ്യാഗസ്ഥയെ നഗ്നയാക്കി പരിശോധിച്ചതില്‍ പ്രതിഷേധം വ്യാപകം

download (3)ന്യൂയോര്‍ക്ക് : അമേരിക്കയില്‍ വിസാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദേ്യാഗസ്ഥ ദേവയാനി ഖോബ്രഗേഡിനെ യുഎസ് ഉദേ്യാഗസ്ഥര്‍ നഗ്നയാക്കി പരിശോധന നടത്തി. ഇതിനു പുറമെ ഇവരെ വിലങ്ങണിയിക്കുകയും കൊടും കുറ്റവാളികള്‍ക്കും, ലൈംഗിക തൊഴിലാളികള്‍ക്കും ഒപ്പം സാധാരണ ജയിലില്‍ താമസിച്ചതായുമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് ലോകസഭാ സ്പീക്കര്‍ മീരാ കമാറും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും, യുഎസ് എംപിമാരുമായി നടത്താനിരുന്ന ചര്‍ച്ചകള്‍ റദ്ധാക്കി. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ കാണാന്‍ രാഹുല്‍ഗാന്ധിയും വിസമ്മതിച്ചു.

ജോലിക്കാരിക്ക് വേണ്ടിയുള്ള പാസ്‌പോര്‍ട്ട് അപേക്ഷയില്‍ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചു, വീട്ടുജോലിക്കാരിക്ക് മതിയായ പ്രതിഫലം നല്‍കിയില്ല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ദേവയാനിയെ അറസ്റ്റ് ചെയ്തത്. 1999 ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുലായ ദേവയാനി.