ഇനി രാജ്യത്ത് ഒറ്റ നികുതി

ദില്ലി: രാജ്യത്ത് ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജി എസ് ടി നിലവില്‍ വന്നു. പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും സംയുക്തമായാണ് ജി എസ് ടിയുടെ പ്രഖ്യാപനം നടത്തിയത്.

ഇനിമുതല്‍ രാജ്യത്തെ വിവിധ നികുതികള്‍ ഏകീകരിച്ച് ഒറ്റ നികുതി മാത്രമായിരിക്കും ഉണ്ടായിരിക്കുക. മതിയായ തയ്യാറെടുപ്പ് കൂടാതെ ജിഎസ്ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ, ആംആദ്മി പാര്‍ടി തുടങ്ങിയ കക്ഷികള്‍ സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു. എസ്പിയും എന്‍സിപിയും പങ്കെടുത്തു. 70 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​ഷ്​​ക​ര​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ പാ​ർ​ല​െ​മ​ൻ​റ്​ മ​ന്ദി​ര​ത്തെ ദീ​പ​പ്ര​ഭ​യി​ൽ മു​ക്കി​യ ആ​ഘോ​ഷ​മാ​യി മാ​റ്റി​ക്കൊ​ണ്ടാ​ണ്, പു​തി​യ നി​കു​തി​ഘ​ട​ന ന​ട​പ്പാ​ക്കു​ന്ന​തി​​​െൻറ ച​ട​ങ്ങ്​ സ​ർ​ക്കാ​ർ ഒ​രു​ക്കി​യ​ത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന ധനമന്ത്രിമാര്‍, എംപിമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങി അറുന്നൂറോളം പേരാണ് ജിഎസ്ടി പ്രഖ്യാപനം നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്തത്.

സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൌണ്‍സില്‍ യോഗം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ വൈകിട്ട് ആറിന് യോഗം ചേര്‍ന്ന് ജിഎസ്ടി മാറ്റത്തിലേയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്തു. രാത്രി 11ന്് പാര്‍ലമെന്റ് സെന്‍ട്രല്‍ഹാളില്‍ സമ്മേളനം ആരംഭിച്ചു. ജിഎസ്ടിയെ കുറിച്ചുള്ള രണ്ട് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും സംസാരിച്ചു. അര്‍ധരാത്രി ജിഎസ്ടിക്ക് നാന്ദി കുറിച്ച് സെന്‍ട്രല്‍ഹാളില്‍ മണിമുഴങ്ങി. ധനമന്ത്രി തോമസ് ഐസക് ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും പാര്‍ലമെന്റ് സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു. സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതി അധ്യക്ഷനായിരുന്ന മുന്‍ ധനമന്ത്രി കെ എം മാണിയും മകന്‍ ജോസ് കെ മാണി എംപിയും പങ്കെടുത്തു.

ജി.എസ്​.ടി നടപ്പിൽ വരുത്തുന്നതിനായി പ്രയത്​നിച്ച എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.