Section

malabari-logo-mobile

 മുഹമ്മദ് ഷമി ഐപിഎല്ലിനില്ല

HIGHLIGHTS : ന്യൂഡല്‍ഹി: ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഐ പി എല്ലിന്റെ എട്ടാം സീസണില്‍ നിന്നും പുറത്തായി. കാല്‍മുട്ടിനേറ്റ പരിക്കാണ്

347020-mohammed-shami-odi-sad-700ന്യൂഡല്‍ഹി: ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഐ പി എല്ലിന്റെ എട്ടാം സീസണില്‍ നിന്നും പുറത്തായി. കാല്‍മുട്ടിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. ലോകകപ്പില്‍ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഷമി 18 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഈ സീസണില്‍ ഡല്‍ഹിയുടെ ബൗളിംഗിന് ചുക്കാന്‍ പിടിക്കും എന്ന് കരുതപ്പെട്ടിരുന്ന ഫാസ്റ്റ് ബൗളറായിരുന്നു മുഹമ്മദ് ഷമി.

എന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ ഷമി മടങ്ങുന്നത് ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാകും. മറ്റൊരു പ്രമുഖ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായ സഹീര്‍ ഖാനും പരിക്കിന്റെ പിടിയിലാണ്. സഹീറും ഇത് വരെ ഐ പി എല്ലില്‍ ഇറങ്ങിയിട്ടില്ല. ജയദേവ് ഉനദ്കട്ട്, ഡൊമിനിക് ജോസഫ് തുടങ്ങിയവരാണ് ഡല്‍ഹി ടീമിലെ മറ്റ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍.

sameeksha-malabarinews

ആഞ്ജലോ മാത്യൂസ്, നീല്‍ കുര്‍ട്‌നീല്‍, ആല്‍ബി മോര്‍ക്കല്‍ എന്നിവരാണ് വിദേശി ബൗളര്‍ാരായി ടീമിനൊപ്പം ഉള്ളത്. ഇതില്‍ ആഞ്ജലോ മാത്യൂസ്, നീല്‍ കുര്‍ട്‌നീല്‍ എന്നിവര്‍ രണ്ട് മത്സരങ്ങള്‍ കളിച്ചു. ആല്‍ബി മോര്‍ക്കല്‍ ആദ്യത്തെ കളിക്ക് മാത്രമേ ഇറങ്ങിയിരുന്നുള്ളൂ.

കാല്‍മുട്ടിലെ പരിക്ക് കാരണം ലോകകപ്പില്‍ ഒരു കളി ഷമിക്ക് നഷ്ടമായിരുന്നു. ഷമി അടിയന്തിരമായ ശസ്ത്രക്രിയ്ക്ക് വിധേയനാകുമെന്ന് ബി സി സി ഐ ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഷമി ഐ പി എല്‍ കളിക്കാന്‍ ഉണ്ടാകില്ല. കുറഞ്ഞത് രണ്ട് മാസമെങ്കിലും ഷമിക്ക് വിശ്രമിക്കേണ്ടി വരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!