പുതിയ ഒരുരൂപ നോട്ട് വരുന്നു

Story dated:Wednesday May 31st, 2017,10 33:am

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ ഒരുരൂപ നോട്ട് പുറത്തിറക്കുന്നു. പിങ്ക്, പച്ച നിറത്തിലായിരിക്കും നോട്ട്. അതേസമയം, പഴയ നോട്ടുകളും നാണയങ്ങളും നിലനിര്‍ത്തിയാണ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറി ശക്തികാന്ത ദാസിന്റെ ഒപ്പോടുകൂടി പുതിയ നോട്ട് വരുന്നത്.

നോട്ട് അസാധുവാക്കല്‍ നടപടിയുടെ തുടര്‍ച്ചയായി 500, 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.