ഇന്ത്യയില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക്‌ ഇനിമുതല്‍ ഇ-വിസ

visa-qatarദില്ലി: ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 43 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക്‌ ഇനിമുതല്‍ ഇന്ത്യയില്‍ ഇ വിസ. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മൂന്ന്‌ ദിവസത്തിനുള്ളില്‍ ഇ-വിസ ലഭിക്കും. വിസയുടെ കാലാവധി 30 ദിവസമായിരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ ഇ-വിസ സംവിധാനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇസ്രായേല്‍, ജര്‍മ്മനി, സിംഗപ്പൂര്‍, റഷ്യ, ഉക്രൈന്‍, ബ്രസീല്‍,യുഎഇ,ഒമാന്‍,ഫിലിപ്പീന്‍സ്‌ തുടങ്ങി 43 രാജ്യങ്ങള്‍ക്കാണ്‌ ഇ-വിസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഡല്‍ഹി, മുംബൈ, ബംഗ്ലൂരു, ചെന്നൈ, കൊച്ചി, ഗോവ, ഹൈദരബാദ്‌, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നീ രാജ്യത്തെ ഒമ്പത്‌ വിമാനത്താവളങ്ങളിലാണ്‌ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

വിനോദ സഞ്ചാര മേഖലിയല്‍ നിന്ന്‌ നിലവിലുള്ള വരുമാനത്തിന്റെ ഇരട്ടി വരുമാനം ഈ പുതിയ പദ്ധതി വഴി ഉണ്ടാക്കാന്‍ കഴിയുമെന്ന്‌ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ പറഞ്ഞു.