മലപ്പുറത്തുകാരിയുടെ ഗോളില്‍ ഇന്ത്യ രാജ്യാന്തര ഹോക്കി ചാന്വ്യന്‍ഷിപ്പ് ഫൈനലില്‍

മലപ്പുറത്തുകാരിയുടെ ഗോളില്‍ ഇന്ത്യ രാജ്യാന്തര ഹോക്കി ചാന്വ്യന്‍ഷിപ്പ് ഫൈനലില്‍
മലപ്പുറത്തിന്റെ മുത്ത് റിന്‍ഷിദയുടെ ഗോള്‍മികവില്‍ ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത്. ഇന്ത്യോനേഷ്യയില്‍ നടക്കുന്ന രാജ്യാന്തര ഇന്‍ഡോര്‍ ഹോക്കിയില്‍ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് നേടിയത്.
അവസാന മത്സരത്തില്‍ ഇന്ത്യോനേഷ്യയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഈ കളിയിലാണ് ടീമിലെ ഏക മലയാളി താരമായ റിന്‍ഷിദ ഗോള്‍ നേടിയത്. പെരിന്തല്‍മണ്ണക്കടുത്തെ പുഴക്കാട്ടരി കടുങ്ങപുരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കുള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് റിന്‍ഷിദ.
ഫൈനല്‍ ബാലിയില്‍ വെച്ച് നടക്കും നാസിക്കില്‍ വെച്ച നടന്ന ദേശീയ ഇന്‍ഡോര്‍ ഹോക്കി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായതാണ് റിന്‍ഷിദയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്‌