രാജ്യം 69 ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു

രാജ്യം ഇന്ന് 69 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇത്തവണ ആസിയാന്‍ രാജ്യങ്ങളിലെ തലവന്‍മാരാണ് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. മൂന്ന് സേന തലവന്‍മാരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാഷ്ട്രപതിയെയും മുഖ്യാഥിതികളെയും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു. അശ്വാരൂഢസേനയുടെ സല്യൂട്ട് സ്വീകരിച്ച രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി. ദേശീയ ഗാനം ആലപിച്ചു. വിവിധ സംസ്ഥാനങ്ങളുടെ വൈവിധ്യം വിളിച്ചോതുന്ന ടാബ്ലോകളും അണിനിരന്നു.