Section

malabari-logo-mobile

ഇന്ത്യ-ബംഗ്ലാദേശ്‌ അതിര്‍ത്തി നിര്‍ണയക്കരാര്‍ യാഥാര്‍ഥ്യമായി

HIGHLIGHTS : ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയക്കരാര്‍ യാഥാര്‍ത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌

modi_hasinaimageധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയക്കരാര്‍ യാഥാര്‍ത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയും അതിര്‍ത്തി നിര്‍ണയക്കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ ബംഗ്ലാദേശ്‌ സന്ദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രം ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിനിര്‍ണയക്കരാറായിരുന്നു. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അതിര്‍ത്തിഗ്രാമങ്ങളിലെ ഒട്ടേറെപ്പേരുടെ പൗരത്വപ്രശ്‌നങ്ങള്‍ കൂടിയാണ്‌ പരിഹരിക്കപ്പെടുന്നത്‌.

അതിര്‍ത്തിക്കരാറിന്‌ പുറമെ ജലപാതകളുടെ ഉപയോഗം, കപ്പല്‍ ഗതാഗതം, മനുഷ്യക്കടത്ത്‌ തടയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 20 കരാറുകളില്‍ കൂടി ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. തുടര്‍ന്ന്‌ കൊല്‍ക്കത്തയില്‍ നിന്ന്‌ ധാക്ക വഴി അഗര്‍ത്തല വരെ പോകുന്ന ബസ്‌ സര്‍വീസും ധാക്ക-ഗുവാഹത്തി ബസ്‌ സര്‍വീസും നരേന്ദ്രമോദിയും ഹസീനയും ചേര്‍ന്ന്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

sameeksha-malabarinews

അതെസമയം ജലകരാറുകളിലടക്കം ഒപ്പുവച്ചെങ്കിലും ഇന്ത്യ ബംഗ്ലാദേശ്‌ അതിര്‍ത്തിയിലുള്ള തീസ്‌ത നദിയിയലെ ജലം പങ്കുവെക്കുന്നത്‌ സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാനുള്ള ധാരണയില്‍ ഇരുരാജ്യങ്ങളും എത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!