Section

malabari-logo-mobile

ഇന്ത്യയില്‍ നിന്ന് ഗള്‍ഫില്‍ മത്സ്യബന്ധനതൊഴിലിന് പോകുന്നവര്‍ക്ക് വിലക്ക്

HIGHLIGHTS :  മത്സ്യബന്ധനതൊഴിലിനായി ഗള്‍ഫിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലികമായി എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്ന് തീരുമാനം

ബഹറൈന്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കില്ല
മത്സ്യബന്ധനതൊഴിലിനായി ഗള്‍ഫിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലികമായി എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്ന് തീരുമാനം. ഇറാനിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടിയിലും രൂപപ്പെട്ട സംഘര്‍ഷാവസ്ഥയാണ് സര്‍ക്കാരിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. ബഹറൈന്‍, സൗദി അറേബ്യ, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങൡല്‍ ഇറാനിയന്‍ അതിര്‍ത്തിമേഖലയിലേക്ക് മത്സ്യബന്ധനതൊഴില്‍ ചെയ്യാന്‍ പോകുന്നവര്‍ക്കാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മൂന്ന് രാജ്യങ്ങളിലും ജോലിചെയ്യുന്ന ഇന്ത്യക്കാരായ മത്സ്യതൊഴിലാളികള്‍ ഇറാന്‍ തീരത്തേക്ക് അതിര്‍ത്തി ലംഘിച്ച് പോകരുതെന്നും, ജാഗ്രത പുലര്‍ത്തണമെന്നും അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

ചില ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ ഇറാനിന്റെ സമൂദ്രാര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!