Section

malabari-logo-mobile

ഇന്ത്യന്‍ സൈന്യം പാക്ക് അധീന കശ്മീരിലെ ഭീകരക്യാമ്പുകളില്‍ ആക്രമണം നടത്തി

HIGHLIGHTS : ദില്ലി: പാക്ക് ഭീകരരെ കരസേന ആക്രമിച്ചതായി മിലിട്ടറി ഓപ്പറേഷന്‍സ് ഡിജി ലഫ്റ്റനന്റ് ജനറല്‍ റണ്‍ബീര്‍ സിങ്. ഇന്നലെ രാത്രിയിലാണ് ഇന്ത്യ മിന്നലാക്രമണം ന...

ranbir-singh-591500ദില്ലി: പാക്ക് ഭീകരരെ കരസേന ആക്രമിച്ചതായി മിലിട്ടറി ഓപ്പറേഷന്‍സ് ഡിജി ലഫ്റ്റനന്റ് ജനറല്‍ റണ്‍ബീര്‍ സിങ്. ഇന്നലെ രാത്രിയിലാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. ഭീകരർക്കു കാര്യമായ നാശം വരുത്താൻ സാധിച്ചു. മിന്നലാക്രമണം തുടരില്ലെന്നും എന്നാല്‍ എന്തും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും സൈനിക മേധാവി അറിയിച്ചു.

ഭീകരരുടെ ഇരുപതോളം കേന്ദ്രങ്ങള്‍ തകര്‍ത്തു. സൈനിക കേന്ദ്രങ്ങളില്‍ കനത്ത നാശം വിതച്ച സൈനിക നടപടി അവസാനിപ്പിച്ചതായും സിങ് അറിയിച്ചു. ഉറിയില്‍ ഇന്ത്യയുടെ 17 സൈനികരെ കഴിഞ്ഞ ദിവസം ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനെതിരായ ശക്തമായ ആക്രമണമാണ് സൈന്യം നടത്തിയത്. മിന്നലാക്രമണത്തിന്റെ വിവരങ്ങൾ പാകിസ്താൻ ഡി.ജി.എം.ഒയെ അറിയിച്ചിട്ടുണ്ടെന്നും സിങ് വ്യക്തമാക്കി.

sameeksha-malabarinews

പാക്ക് മണ്ണിലെ ഭീകര പ്രവർത്തനം ഇനി അനുവദിക്കാനാവില്ല. പാക്ക് സൈന്യം ഇന്ത്യയുമായി സഹകരിക്കണം. ഇന്ത്യ പലതവണ അഭ്യർഥിച്ചിട്ടും ഭീകരർക്കെതിരായ പ്രവർത്തനങ്ങൾ നടപ്പാക്കാൻ പാകിസ്താൻ തയാറായിട്ടില്ല. നിയന്ത്രണരേഖ വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം വലിയ ആശങ്കകൾക്ക് ഇടയാക്കുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!