ഇന്ത്യയെ അപമാനിക്കാന്‍ ശ്രമിച്ച പാകിസ്ഥാന് ഐക്യരാഷ്ട്രസഭയില്‍ ചുട്ട മറുപടി നല്‍കി ഇന്ത്യ

ന്യൂയോര്‍ക്ക്: ഇന്ത്യയെ അപമാനിക്കാന്‍ തെറ്റായ ചിത്രം ഉയര്‍ത്തികാട്ടിയ പാകിസ്ഥാന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ചുട്ട മറുപടി നല്‍കി. പലസ്തീനില്‍ നിന്നുളള ചിത്രം ഇന്ത്യയിലേതെന്ന് പറഞ്ഞ് പാകിസ്ഥാന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഇന്ത്യയുടെ പ്രതിനിധി പൗലോമി ത്രിപാഠി കുറ്റപ്പെടുത്തി.

ഇത്തരം ദുഷിച്ച പ്രവൃത്തികള്‍ അവര്‍ ചെയ്യുന്നത് പാകിസ്ഥാനിലെ ഭീകരവാദത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

ഇതിനെതിരെ പാകിസ്ഥാന്‍ കൊലപ്പെടുത്തിയ കശ്മീര്‍ സ്വദേശിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇന്ത്യയുടെ മറുപടി.