Section

malabari-logo-mobile

മലബാറിലെ 7,187 ആഢംബര വീടുകള്‍ക്ക്‌ ആദായവകുപ്പിന്റെ നോട്ടീസ്‌

HIGHLIGHTS : കോഴിക്കോട്‌: മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കസര്‍ക്കോട്‌ ജില്ലകളിലെ 7,187 ആഢംബര വീടുകള്‍ക്ക്‌ ആദായനികുതി വകുപ്പിന്റെ നോട്ടീസ്‌. വീടുണ്ടാക്കാനുള്ള...

കോഴിക്കോട്‌: മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കസര്‍ക്കോട്‌ ജില്ലകളിലെ 7,187 ആഢംബര വീടുകള്‍ക്ക്‌ ആദായനികുതി വകുപ്പിന്റെ നോട്ടീസ്‌. വീടുണ്ടാക്കാനുള്ള ചിലവ്‌ വരവ്‌ കണക്കുകള്‍ ഹാജരാക്കാനാണ്‌ ആദായവകുപ്പിന്റെ നിര്‍ദേശം. 3,000ത്തിലധിം ചതുരശ്രഅടി വിസ്‌തീര്‍ണമുള്ള വീടുകളാണ്‌ വകുപ്പ്‌ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇതില്‍ എംഎല്‍എ മാരുടെയും നിരവധി തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും വീടുകള്‍ ഉള്‍പ്പെടുന്നുണ്ട്‌.

കുണ്ടോട്ടിയില്‍ 40,000 ത്തിലധികം ചതുരശ്രഅടി വിസ്‌തീര്‍ണമുള്ള വീടിനും നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. മലപ്പുറം കണ്ണൂര്‍ ജില്ലകളിലാണ്‌ ഇത്തരം വീടുകള്‍ അധികവും.

sameeksha-malabarinews

ആദായ വകുപ്പ്‌ വീട്ടുഉടമസ്ഥര്‍ക്ക്‌ ഇത്തരം വീടെടുക്കാനുള്ള സാമ്പത്തികശേഷി വ്യക്തമാക്കണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇത്തരം വീടുകളുണ്ടാക്കാന്‍ കള്ളപ്പണം വ്യാപകമായ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ്‌ കോഴിക്കോട്‌ സര്‍ക്കിള്‍ ഇന്‍കംടാക്‌സ്‌ കമ്മീഷണര്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌. മലപ്പുറം ജില്ലയില്‍ 2,831 വീടുകള്‍ക്കും, കോഴിക്കോട്‌ 1307 വീടുകള്‍ക്കും, കണ്ണൂരില്‍ 1507 വീടുകള്‍ക്കുമാണ്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!