Section

malabari-logo-mobile

ജനുവരിയില്‍ പരപ്പനങ്ങാടി സബ് സ്റ്റേഷനും റെയില്‍ അടിപ്പാതയും ഉദ്ഘാടനം ചെയ്യും

HIGHLIGHTS : പരപ്പനങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലും പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമത്തിന് അറുതിവരുത്തുന്ന

പരപ്പനങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലും പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമത്തിന് അറുതിവരുത്തുന്ന
പരപ്പനങ്ങാടി 110 കെവി വൈദ്യുതി സബ്‌സറ്റേഷന്‍ ജനുവരി മാസത്തില്‍ നാടിന് സമര്‍പ്പിക്കും.
നിര്‍മ്മാണം പുര്‍ത്തിയായ പരപ്പനങ്ങാടി ടൗണിലെ കാല്‍നടയാത്രക്കാര്‍ക്കായുള്ള റെയില്‍വേ അടിപ്പാലവും ഈ മാസത്തില്‍ ഉദ്ഘാടനം ചെയ്യും. രണ്ട് കോടി രുപയാണ് ഇതിന്റെ ചിലവ്.

സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വഹിക്കും. റെയില്‍വേ അടിപ്പാലം ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും ഉദ്ഘാടനം നിര്‍വ്വഹിക്കും.
പരപ്പനങ്ങാടിയില്‍ സബ് സ്‌റ്റേഷന്‍ നിര്‍മ്മിക്കണമെന്നത് മുപ്പത് വര്‍ഷത്തിലധികമായി ഉയര്‍ന്ന കേള്‍ക്കുന്ന ആവിശ്യമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രിയായ എസ് ശര്‍മ്മയാണ് സബ് സ്റ്റേഷന് കരിങ്കല്ലത്താണിയില്‍ തറക്കല്ലിട്ടത്.
ഈ പദ്ധതി നടപ്പിലാക്കുന്നതോടെ മലപ്പുറം ജില്ലയുടെ തീരദേശമേഖലയിലാകെയുള്ള ഈ പദ്ധതിയുടെ ഗുണം ലഭിക്കും. നിലവില്‍ എടരിക്കോട്, തിരൂര്‍ സബ്‌സ്‌റ്റേഷനുകളിലെ ഫീഡറുകളില്‍ നിന്നാണ് പരപ്പനങ്ങാടിയിലേക്ക് വൈദ്യുതി എത്തുന്നത്. പുതിയ സബ്‌സറ്റേഷന്‍ വരുന്നതോടെ പരപ്പനങ്ങാടി മേഖല ഇവിടെ നിന്ന് ഒഴിവാക്കപ്പെടുന്നതോടെ ഈ ഭാഗത്തെ ഓവര്‍ലോഡ് പ്രശ്‌നവും പര്ിഹരിക്കപ്പെടും
പുതിയ റെയില്‍വേ ഓവര്‍ബ്രിഡ്ജ് വരികയും നഗരമധ്യത്തിലെ റെയില്‍വേ ഗേറ്റ് അടച്ചുപൂട്ടുകയും ചെയ്തതോടെയാണ് പരപ്പനങ്ങാടിയില്‍ റെയില്‍വേ അടിപ്പാതക്കായുള്ള മുറവിളി ഉയരുന്നത്. ജനങ്ങള്‍ കുട്ടത്തോടെ റെയില്‍ മുറിച്ചുകടക്കുന്ന ഇവിടെ ട്രെയിന്‍ തട്ടി നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഭൂഗര്‍ഭ നടപ്പാത വരുന്നതോടെ റെയില്‍വേ ഈ ഭാഗത്ത് പാളം മുറിച്ചുകടക്കുന്നത് വേലി കെട്ടി തടയും.
ഉദ്ഘാടനത്തിന് മുമ്പ് തന്നെ നാട്ടുകാര്‍ ഈ പാത ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ ഇരുചക്രവാഹനങ്ങള്‍ ഈ വഴി ഉപയോഗിക്കുന്നത് പതിവായതോടെ ഇതുവഴിയുള്ള കാല്‍നടസഞ്ചാരം ദുരതത്തിലാവുമോ എന്ന് ആശങ്കയിലാണ് ജനങ്ങള്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!