Section

malabari-logo-mobile

‘നയാ പാകിസ്ഥാന്‍’ യാഥാര്‍ത്ഥ്യമായിട്ട്‌ മതി വിവാഹം; ഇമ്രാന്‍ഖാന്‍

HIGHLIGHTS : ഇസ്ലാമാബാദ്‌: 'നയാ പാകിസ്ഥാന്‍' (പുതിയ പാകിസ്ഥാന്‍) എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനു ശേഷം മാത്രമേ താന്‍ വിവാഹം കഴിക്കുകയൊള്ളൂ എന്നും പാക്‌ തെഹ്‌രി...

Untitled-1 copyഇസ്ലാമാബാദ്‌: ‘നയാ പാകിസ്ഥാന്‍’ (പുതിയ പാകിസ്ഥാന്‍) എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനു ശേഷം മാത്രമേ താന്‍ വിവാഹം കഴിക്കുകയൊള്ളൂ എന്നും പാക്‌ തെഹ്‌രിക്‌ ഇന്‍സാഫ്‌ പാര്‍ട്ടി നേതാവ്‌ ഇമ്രാന്‍ഖാന്‍. പാര്‍ലമെന്റിന്‌ മുമ്പില്‍ ക്യാമ്പെയിനിംഗ്‌ നടത്തികൊണ്ടിരിക്കുന്ന അണികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ്‌ ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഞാന്‍ പരിശ്രമിക്കുന്നത്‌ പുതിയ പാകിസ്ഥാന്‌ വേണ്ടിയാണെന്നും അത്‌ നിങ്ങള്‍ക്ക്‌ വേണ്ടി മാത്രമല്ല എനിക്ക്‌ കൂടി വേണ്ടിയാണെന്നും കാരണം പുതിയ പാകിസ്ഥാന്‍ യാഥാര്‍ത്ഥ്യമായാല്‍ മാത്രമേ താന്‍ വിവാഹം കഴിക്കൂ എന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.

sameeksha-malabarinews

ഇമ്രാന്‍ഖാന്‍ 1995 ല്‍ ബ്രിട്ടീഷ്‌ കിരീടാവകാശിനിയായ ജമിമ ഗോള്‍ഡ്‌ സ്‌മിത്തിനെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക്‌ രണ്ട്‌ കുട്ടികള്‍ ഉണ്ട്‌. എന്നാല്‍ 2004 ല്‍ ഇവര്‍ വിവാഹ മോചിതരാവുകയായിരുന്നു. വീണ്ടും ഒരു വിവാഹം കഴിക്കാനായി ബന്ധുക്കള്‍ ഖാനിനെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഖാനിന്റെ പേരിനൊപ്പം ചേര്‍ത്ത്‌ ചില പേരുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഇതിനെയെല്ലാം തള്ളുന്നതാണ്‌ ഖാനിന്റെ ഈ പുതിയ പ്രസ്‌താവന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!